മുംബൈ: (truevisionnews.com) കുട്ടികളെ തട്ടിക്കൊണ്ട് പോയി സ്ത്രീകൾ അടക്കമുള്ള ആറംഗ സംഘം. വഴിയിൽ വച്ച് സംഘാംഗങ്ങൾ തമ്മിൽ അടിപൊട്ടി.
അഞ്ചും എട്ടും വയസുള്ള കുട്ടികൾ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് സ്ത്രീകളടക്കമുള്ള സംഘം 5ഉം 8ഉം വയസുള്ള സഹോദരങ്ങളെ തട്ടിക്കൊണ്ട് പോയത്.
എന്നാൽ തട്ടിക്കൊണ്ട് പോകുന്നതിനിടെ സംഘത്തിലെ ആറുപേർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. മുംബൈ അഹമ്മദബാദ് ദേശീയപാതയിൽ ധാനുവിന് സമീപത്ത് ചാരോടിയിൽ വച്ചാണ് തട്ടിക്കൊണ്ട് പോയവർക്കിടയിൽ കലഹമുണ്ടായത്.
കലഹം വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും നീണ്ടതോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ദേശീയ പാതയോരത്ത് നിർത്തിയിട്ട ശേഷം അസഭ്യ വർഷവും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.
പലഹാരവും മിഠായിയും നൽകിയായിരുന്നു സംഘം കുട്ടികളെ കടത്തിയത്. മറാത്തിയിൽ അടക്കം ബഹളം വച്ചുകൊണ്ട് കാറഇലുണ്ടായിരുന്നവർ പരസ്പരം കയ്യേറ്റം ചെയ്യുന്നത് കണ്ടതോടെ ഭയന്ന കുട്ടികൾ വാഹനത്തിന് സമീപത്ത് നിന്ന് കരയുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്.
കുട്ടികൾ ഹിന്ദിയിൽ സംസാരിച്ചിരുന്നതും വഴിയാത്രക്കാരിൽ സംശയം ജനിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഉടനെത്തിയ പൊലീസ് കുട്ടികളെ രക്ഷിച്ച് സ്ത്രീകൾ അടക്കം ആറുപേരെ പിടികൂടുകയായിരുന്നു.
ഒരേ കുടുംബത്തിലെ ആറ് പേരാണ് അറസ്റ്റിലായിട്ടുള്ളത്. സാംഗ്ലി ജില്ലയിലെ മെയ്സാൽ ഗ്രാമത്തിൽ നിന്നുള്ള വിനോദ് ഗോസാവ്, ആകാശ് ഗോസാവി, രാഹുൽ ഗോസാവി, അഞ്ജലി ഗോസാവി, ജയശ്രീ ഗോസാവി, ചന്ദ ഗോസാവി എന്നിവരാണ് പിടിയിലായത്. കുട്ടികൾ പൊലീസ് സഹായത്തോടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചതോടെയാണ് കുട്ടികളെ കാണാതായ വിവരം രക്ഷിതാക്കളറിയുന്നത്.
ഇതോടെ കല്യാണിനെ മഹാത്മ ഫുലേ പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു.
പലഹാരവും മറ്റും നൽകി കാറിൽ കയറ്റി അമിത വേഗത്തിൽ വാഹനം പാഞ്ഞതോടെ നിലവിളിച്ചെങ്കിലും സംഘത്തിലുണ്ടായിരുന്നവർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നിശബ്ദരാവുകയായിരുന്നുവെന്നും.
സംഘാംഗങ്ങൾ സംസാരിച്ചിരുന്നത് മറാത്തിയിൽ ആയതിനാൽ ഒന്നും മനസിലായില്ലെന്നുമാണ് കുട്ടികൾ പറയുന്നത്.
#Felons #trapped #group #six #including #women #collided #national #highway