#fire | നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം

#fire | നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം
Oct 7, 2024 05:57 AM | By Susmitha Surendran

തൃശൂർ : (truevisionnews.com) നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് ക്ഷേത്രത്തോടു ചേർന്ന അഗ്രശാല ഹാളിന്റെ മുകൾനിലയിൽ വൻ തീപിടിത്തം.

പുകയും തീയും കണ്ടു പരിഭ്രാന്തരായി നർത്തകരും കാണികളുമടക്കം ഹാളിൽ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല. ഹാളിലെ കേന്ദ്രീകൃത എയർ കണ്ടിഷൻ സംവിധാനമടക്കം പൂർണമായി കത്തിനശിച്ചു.

ഇന്നലെ വൈകിട്ട് എട്ടേമുക്കാലോടെയാണു സംഭവം. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണു ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം.

മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘമെത്തി വെള്ളം പമ്പു ചെയ്താണ് അരമണിക്കൂറിൽ തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയാണോയെന്നു സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.

പൊലീസിനു പരാതി നൽകി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഹാളിന്റെ താഴത്തെ നിലയിൽ നൃത്തപരിപാടി സംഘടിപ്പിച്ചിരുന്നു. പാലക്കാട് നവതരംഗം നൃത്തസംഘത്തിന്റെ പരിപാടി തുടങ്ങി 2 നൃത്തങ്ങൾക്കു പിന്നാലെയാണു ഹാളിന്റെ മുകൾനിലയിൽ നിന്നു പുക ഉയരുന്നതു കണ്ടത്.

പൂരത്തിന്റെ സമയത്തു പൂരക്കഞ്ഞി വിളമ്പാൻ എത്തിച്ച പാളപ്പാത്രങ്ങളിൽ മിച്ചം വന്നവ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവയിലേക്കു തീപടർന്നതോടെ ആളിക്കത്താൻ തുടങ്ങി.

നർത്തകരുടെ ബാഗുകളടക്കം കത്തിനശിച്ചു. ഉടൻ തന്നെ ആളുകളെ പൂർണമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവാക്കി.

#fire #broke #out #Paramekkavu #Agrashala #during #Navratri #dance #performance

Next TV

Related Stories
വ്യാജനാ.. പെട്ടു പോകല്ലേ....! വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

Jul 26, 2025 03:15 PM

വ്യാജനാ.. പെട്ടു പോകല്ലേ....! വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക, മുന്നറിയിപ്പ് നല്‍കി...

Read More >>
നിരത്തിൽ വീണ്ടും ജീവൻ....!  പിന്നിൽ സ്വകാര്യ ബസിടിച്ചു, കൊച്ചിയിൽ സ്കൂട്ടര്‍ മറിഞ്ഞ് ബസിനടിയിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Jul 26, 2025 03:04 PM

നിരത്തിൽ വീണ്ടും ജീവൻ....! പിന്നിൽ സ്വകാര്യ ബസിടിച്ചു, കൊച്ചിയിൽ സ്കൂട്ടര്‍ മറിഞ്ഞ് ബസിനടിയിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

എറണാകുളത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം....

Read More >>
യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ; 'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

Jul 26, 2025 02:20 PM

യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ; 'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം...

Read More >>
കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി, പ്രത്യേക സമിതി രൂപീകരിച്ചു

Jul 26, 2025 02:03 PM

കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി, പ്രത്യേക സമിതി രൂപീകരിച്ചു

കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 26, 2025 01:30 PM

കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂത്തുപറമ്പിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall