#Manaf | 'അർ‌ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് കരുതിയത്'; വിതുമ്പി മനാഫ്

#Manaf | 'അർ‌ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് കരുതിയത്'; വിതുമ്പി മനാഫ്
Oct 4, 2024 11:06 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) തനിക്കെതിരെ അർജുൻ്റെ കുടുംബം നൽകിയ കേസിൽ പ്രതികരിച്ച് ലോറിയുടമ മനാഫ്.

അർ‌ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് താൻ കരുതിയതെന്ന് മനാഫ് പറഞ്ഞു. വിതുമ്പിയാണ് മനാഫ് മാധ്യമങ്ങളോടു സംസാരിച്ചത്.

മനാഫിനെതിരെ അർജുന്റെ സഹോദരി അഞ്ജു പൊലീസിൽ പരാതി നൽകിയിരുന്നു. ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിലൂടെ അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

'ഞാൻ മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്, ഒരിക്കലും മതങ്ങൾ തമ്മിൽ തല്ലിക്കാൻ ശ്രമിച്ചിട്ടില്ല. ഇതുവരെ ഞാൻ അർജുൻ്റെ കുടുംബത്തിനോടൊപ്പം തന്നെയാണ് നിന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും.

എന്നെ എങ്ങനെ കേസിൽ കുടുക്കിയാലും ഞാൻ അവരുടെ കൂടെ തന്നെയുണ്ടാകും. ഇന്ന് രാവിലെയാണ് എനിക്കെതിരെ കേസുണ്ടെന്ന് അറിഞ്ഞത്. ഇന്നലെ മാപ്പുപറഞ്ഞപ്പോൾ എല്ലാം തീർന്നെന്നാണ് കരുതിയത്.'- മനാഫ് പറഞ്ഞു.

മനാഫും മുങ്ങൽ വിദഗ്ധർ ഈശ്വർ മാൽപെയും അർജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണെന്നതടക്കമുള്ള ആരോപണങ്ങൾ അർജുന്റെ കുടുംബം ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ, ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അവർക്ക് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കിൽ മാപ്പ് ചോദിക്കുകയാണെന്ന് മനാഫ് ഇന്നലെ പറഞ്ഞിരുന്നു.

അവിചാരിതമായാണ് വിവാദം ഉണ്ടായതെന്നും അർജുൻ്റെ കുടുംബത്തോട് ഒപ്പം തന്നെയാണെന്നും മനാഫ് പറഞ്ഞു. ഇതിന്റെ പശ്ചാതലത്തിൽ പിആർ വർക്ക് ചെയ്തിട്ടില്ലെന്നും തന്റെ വ്യക്തിത്വം അങ്ങനെ ആണെന്നും മനാഫ് കൂട്ടിച്ചേർത്തു.

ഉയർന്നു വന്ന വിവാദത്തിൽ വിശദീകരണം നൽകാനാണ് മാധ്യമങ്ങളെ കണ്ടതെന്നും ഇത് തുടർന്നു പോകാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#peaceful #life #inding #Arjun #Manaf

Next TV

Related Stories
#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

Oct 4, 2024 04:26 PM

#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത് ....

Read More >>
#VDSatheesan | ഗണ്‍മാന്‍മാരുടെ മർദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

Oct 4, 2024 04:16 PM

#VDSatheesan | ഗണ്‍മാന്‍മാരുടെ മർദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

പൊലീസ് സേനയുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും...

Read More >>
#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും -  മന്ത്രി എം ബി രാജേഷ്

Oct 4, 2024 04:01 PM

#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും - മന്ത്രി എം ബി രാജേഷ്

തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇതുമായിബന്ധപെട്ട മാനദണ്ഡം...

Read More >>
#drowned |  കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Oct 4, 2024 03:54 PM

#drowned | കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു...

Read More >>
ടോൾ നൽകാത്തതിന് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

Oct 4, 2024 03:46 PM

ടോൾ നൽകാത്തതിന് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

ഇരുപത്തഞ്ചോളം വാഹനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ് നോട്ടീസിൽ...

Read More >>
#ADGPMRAjithkumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

Oct 4, 2024 03:39 PM

#ADGPMRAjithkumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന്...

Read More >>
Top Stories