#ADGPAjithKumar | അൻവറിന്റെ പരാതി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിക്കെതിരായ റിപ്പോർട്ട് സമർപ്പിക്കാതെ ഡിജിപി

#ADGPAjithKumar | അൻവറിന്റെ പരാതി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിക്കെതിരായ റിപ്പോർട്ട് സമർപ്പിക്കാതെ ഡിജിപി
Oct 4, 2024 08:25 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാതെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്.

പി.വി അൻവർ എംഎൽഎയുടെ പരാതികളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള റിപ്പോർട്ടാണ് സമർപ്പിക്കാത്തത്. അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.

ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നൽകിയിരുന്നത്. റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

ഒരു മാസം എന്ന കാര്യം ഇന്നലെ മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തു. ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റുന്നതിൽ തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സിപിഐ അറിയിച്ചു.

ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതിയിൽ സിപിഐ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാനാവില്ലെന്നും സിപിഐ വ്യക്തമാക്കി.

#Anwar's #complaint #RSS #meeting #DGP #without #submitting #report #against #ADGP

Next TV

Related Stories
Top Stories










Entertainment News