#gunmenattack | ‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

#gunmenattack | ‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്
Oct 4, 2024 06:42 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com )നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. ഇവർക്കെതിരായ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകി.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടൽ മാത്രമാണ് നടത്തിയതെന്നുമാണ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കേസിന് പര്യാപ്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ ഹാജരാക്കാൻ മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയെങ്കിലും യാതൊരു ദൃശ്യങ്ങളും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കുറ്റാരോപിതരായ സന്ദീപും അനിൽകുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

#Only #security #provided #ChiefMinister #Clean #chit #gunmen #who #beatup #Youth #Congressmen

Next TV

Related Stories
'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

Jun 16, 2025 12:28 PM

'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ...

Read More >>
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Jun 16, 2025 12:08 PM

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ്...

Read More >>
കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

Jun 16, 2025 11:52 AM

കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

രാ​ജ്യാ​ന്ത​ര വി​പ​ണി​ക്ക്‌ ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലും കാ​പ്പി വി​ല കു​റ​ഞ്ഞ​ത്‌ ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ...

Read More >>
Top Stories

Entertainment News