ആലപ്പുഴ: ( www.truevisionnews.com ) അമ്പലപ്പുഴയിൽ പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ്. അമ്പലപ്പുഴ കോമന തൈപ്പറമ്പ് വീട്ടിൽ രമണിയുടെ വീട്ടിൽ പൈപ്പിൽ നിന്ന് ലഭിച്ച കുടിവെള്ളത്തിലാണ് ചെവിപ്പാമ്പിനെ കണ്ടെത്തിയത്.
ഏകദേശം ഒരിഞ്ച് നീളമുണ്ട് ഇതിന്. ഇന്ന് ഉച്ചക്ക് വീട്ടാവശ്യത്തിനായി എടുത്ത വെള്ളത്തിലാണ് ഇതിനെ കണ്ടെത്തിയത്.
അമ്പലപ്പുഴയിൽ പല വീടുകളിലും ഇത്തരത്തിൽ പൈപ്പ് വെള്ളത്തിൽ നിന്ന് പല്ലി, അരണ തുടങ്ങിയ ജീവികളുടെ അവശിഷ്ടങ്ങൾ കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പല തവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും ഇതിന് പരിഹാരമായില്ലന്നെന്നാണ് നാട്ടുകാരുടെ പരാതി.
ഹാമർ ഹെഡ് വേം എന്ന പേരിൽ അറിയിപ്പെടുന്ന ജീവിയാണിത്. ചട്ടുക തലയൻ എന്നും ചെവി പാമ്പ് എന്നും പ്രാദേശികമായി ഈ ജീവിക്ക് വിളിപ്പേരുണ്ട്. ഈർപ്പമുള്ളയിടത്ത് കാണപ്പെടുന്ന ജീവിയാണ് ഹാമർ ഹെഡ് വേം. കൈ കൊണ്ട് തൊട്ടാൽ ചിലർക്ക് അലർജിയുണ്ടാക്കാനും ഈ ജീവിക്കാകും.
#hammerheadworm #inch #long #found #tap #water #while #taking #water #drinking