#mdma | തളിപ്പറമ്പിൽ 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

#mdma | തളിപ്പറമ്പിൽ 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Oct 3, 2024 07:30 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) തളിപ്പറമ്പിൽ 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ . പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

കർണാടകയിലെ വിരാജ്പേട്ട പെരുമ്പാടി സ്വദേശി കെ. ഷാനു (39) ആണ് അറസ്റ്റിലയത്. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ നെടുമുണ്ടയിൽ വച്ചാണ് സംഭവം.

കാറിൽ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ഷാനു. കണ്ണൂർ ഭാഗത്ത് എംഡിഎംഎ വിതരണത്തിനായി കൊണ്ടുവന്നതാണ് എന്നാണ് പൊലീസിൻ്റെ നിഗമനം.

നെടുമുണ്ടയിൽ ശ്രീകണ്ഠാപുരം എസ്.ഐ പി.പി പ്രകാശൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പരിശോധനയിൽ ഭാഗമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കാറും പൊലീസ് കണ്ടെടുത്തു.

#Young #man #arrested #with #200 #grams #MDMA #Thaliparamb.

Next TV

Related Stories
 #maritalrape| വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് എതിർത്ത് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

Oct 3, 2024 09:51 PM

#maritalrape| വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് എതിർത്ത് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

വിവാഹ ബന്ധത്തിൽ സ്ത്രീയുടെ സമ്മതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് അനുയോജ്യമായ മറ്റ് ശിക്ഷാ നടപടികൾ...

Read More >>
#HemaCommitteeReport | ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് ഹൈക്കോടതി വിലക്ക്

Oct 3, 2024 09:11 PM

#HemaCommitteeReport | ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് ഹൈക്കോടതി വിലക്ക്

ഹേമ കമ്മിറ്റി മുൻപാകെ പരാതിക്കാരുടെ വെളിപ്പെടുത്തൽ എന്ന നിലയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് ഹൈക്കോടതി...

Read More >>
#Trafficcontrol  | താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ചുരത്തിൽ ഞായറാഴ്ച മുതൽ ​ഗതാ​ഗത നിയന്ത്രണം

Oct 3, 2024 09:10 PM

#Trafficcontrol | താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ചുരത്തിൽ ഞായറാഴ്ച മുതൽ ​ഗതാ​ഗത നിയന്ത്രണം

ഈ ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ താമരശ്ശേരി ഡിവൈ എസ്പിക്ക് നിര്‍ദേശം...

Read More >>
#ANShamseer | 'നിലത്തിരിക്കേണ്ട, സഭയിൽ 250 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്'; അൻവറിന് മറുപടിയുമായി സ്പീക്കർ

Oct 3, 2024 08:57 PM

#ANShamseer | 'നിലത്തിരിക്കേണ്ട, സഭയിൽ 250 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്'; അൻവറിന് മറുപടിയുമായി സ്പീക്കർ

മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ മനപൂര്‍വം ടാര്‍ജെറ്റ് ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്നും സ്പീക്കര്‍...

Read More >>
Top Stories