#SureshGopi | വീണ്ടും വിചിത്രവാദവുമായി സുരേഷ് ഗോപി; 'കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല, വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം'

#SureshGopi | വീണ്ടും വിചിത്രവാദവുമായി സുരേഷ് ഗോപി; 'കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല, വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം'
Oct 2, 2024 03:51 PM | By VIPIN P V

(truevisionnews.com) മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ ധനസഹായം സംബന്ധിച്ച ചോദ്യങ്ങളിൽ വീണ്ടും വിചിത്രവാദവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കാര്യങ്ങൾ സംസ്ഥാനസർക്കാരിനോട് ചോദിക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ലെന്നും ധനസഹായം അനുവദിക്കുന്നതിൽ കാലതാമസം ഇല്ലെന്നും സുരേഷ്ഗോപി പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പിന്നാലെ കേരളം ആവശ്യപ്പെട്ട അധിക ധനസഹായത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.ഇതിനിടയിലാണ് കഴിഞ്ഞദിവസം കേന്ദ്രം 145.60 കോടി രൂപ പ്രളയസഹായം അനുവദിച്ചത്.

സംസ്ഥാന ദുരന്തനിവാരണത്തിനുള്ള കേന്ദ്ര വിഹിതം ആയിരുന്നു ഈ തുക.14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത് 5858.60 കോടി രൂപയാണ്.

ഇതിൽ മഹാരാഷ്ട്രയ്ക്ക് മാത്രം അനുവദിച്ചത് 1492 കോടി രൂപയാണ്. രാജ്യത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചതിന് പിന്നാലെ ധനസഹായം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും,പ്രഖ്യാപനം വൈകുന്നതിൽ വലിയ വിമർശനമാണ് ഉയരുന്നത്.

അടിയന്തര ധനസായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനകം കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.

#SureshGopi #eccentricity #Center #fault #question #Wayanad #aid #asked #stateGovernment

Next TV

Related Stories
#stabbed | ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിന് കണ്ടക്റെ യുവാവ് കുത്തി; അക്രമം ഇന്‍റർവ്യൂ കഴിഞ്ഞ് കിട്ടാതെ മടങ്ങുന്നതിനിടെ

Oct 2, 2024 04:34 PM

#stabbed | ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിന് കണ്ടക്റെ യുവാവ് കുത്തി; അക്രമം ഇന്‍റർവ്യൂ കഴിഞ്ഞ് കിട്ടാതെ മടങ്ങുന്നതിനിടെ

ബസിന്‍റെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിന് പിന്നാലെ യാത്രക്കാരനായ ഹർഷ് സിൻഹ കണ്ടക്ടർ യോഗേഷിനെ കത്തിയെടുത്ത്...

Read More >>
#cocaine |  വൻ മയക്കുമരുന്നുവേട്ട; 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി

Oct 2, 2024 04:20 PM

#cocaine | വൻ മയക്കുമരുന്നുവേട്ട; 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി

ഡൽഹിയുടെ വിവിധ പ്രശേങ്ങളിൽ വിൽപനയ്‌ക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്....

Read More >>
#founddead |  ദമ്പതികളെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 2, 2024 03:08 PM

#founddead | ദമ്പതികളെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുടുംബത്തിലെ എല്ലാവരും കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെടുത്ത കത്തിൽ...

Read More >>
#helicoptercrash |പൂനെയിൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി പൈലറ്റും

Oct 2, 2024 01:25 PM

#helicoptercrash |പൂനെയിൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി പൈലറ്റും

മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധൻ മേഖലയിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്....

Read More >>
#crime | അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസ്, പ്രതിക്ക് വധശിക്ഷ

Oct 2, 2024 01:05 PM

#crime | അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസ്, പ്രതിക്ക് വധശിക്ഷ

ഇത് നരഭോജന കേസാണ്. അപൂർവങ്ങളിൽ അപൂർവമാണ്. കുറ്റവാളിയുടെ മനപരിവർത്തനം സാധ്യമല്ല. ജീവപര്യന്തം തടവ് ലഭിച്ചാൽ, അയാൾ ജയിലിലും സമാനമായ കുറ്റകൃത്യം...

Read More >>
#PRAgencyControversy | മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം; പിണറായി വിജയനൊപ്പം ഉണ്ടായിരുന്നത് മുൻ സിപിഐഎം എംഎൽഎയുടെ മകൻ

Oct 2, 2024 12:23 PM

#PRAgencyControversy | മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം; പിണറായി വിജയനൊപ്പം ഉണ്ടായിരുന്നത് മുൻ സിപിഐഎം എംഎൽഎയുടെ മകൻ

മലയാളിയായ നിഖിൽ പവിത്രനാണ് കെയ്‌സന്റെ പ്രസിഡൻറ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജൻസിയുടെ പൊളിറ്റിക്കൽ വിങ്ങാണെന്നും ഒപ്പം...

Read More >>
Top Stories










Entertainment News