#sexuallyassault | വിദ്യാർത്ഥിയെ കളിസ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 62-കാരന് 37 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

#sexuallyassault | വിദ്യാർത്ഥിയെ കളിസ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 62-കാരന് 37 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി
Oct 2, 2024 07:32 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വിദ്യാര്‍ത്ഥിയെ കളിസ്ഥലത്തു നിന്ന് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.

കൊല്ലം പരവൂര്‍ തൊടിയില്‍ അന്‍സാര്‍ (62) എന്ന നാസറിനെയാണ് കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.എസ് അമ്പിളി ശിക്ഷിച്ചത്. നാസര്‍ വിവിധ വകുപ്പുകളിലായി 37 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും ഒടുക്കണം.

ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിക്കണം. പിഴസംഖ്യയില്‍ 50,000 രൂപ ഇരയായ കുട്ടിയ്ക്ക് നല്‍കണമെന്നും പിഴ ഒടുക്കാത്ത പക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2022 ജനുവരി മുതല്‍ പല ദിവസങ്ങളില്‍ ഇയാള്‍ കുട്ടിയ്ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കള്‍ കുട്ടിയെ ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സക്ക് വിധേയനാക്കിയിരുന്നു.

എന്നാല്‍ ഇയാള്‍ വീണ്ടും മയക്കുമരുന്ന് നല്‍കാമെന്ന് പറഞ്ഞ് വശീകരിച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രോസിക്യൂഷന് വേണ്ടി അഡ്വ ആര്‍എന്‍ രഞ്ജിത് ഹാജരായി.

കോഴിക്കോട് കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്.

കുട്ടിയെ ഉപദ്രവിച്ചത് മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍ ബെന്നി ലാലു, സബ് ഇന്‍സ്‌പെക്ടര്‍ വി. മനോജ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

#student #playground #tortured #court #sentenced #year #old #years #prison

Next TV

Related Stories
#Rameshchennithala | പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞു; മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണം -രമേശ് ചെന്നിത്തല

Oct 2, 2024 09:21 AM

#Rameshchennithala | പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞു; മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണം -രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമം പിണറായി നടത്തുന്നു....

Read More >>
#Case | യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിന് അഭിഭാഷകന് എതിരെ കേസ്

Oct 2, 2024 09:13 AM

#Case | യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിന് അഭിഭാഷകന് എതിരെ കേസ്

കോടതിയിൽ എത്തിയപ്പോൾ മോശമായ ഭാഷയിൽ സംസാരിച്ചു...

Read More >>
#Siddique | നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിലേക്ക്; ചോദ്യം ചെയ്യലിന് ഹാജരാകും

Oct 2, 2024 08:55 AM

#Siddique | നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിലേക്ക്; ചോദ്യം ചെയ്യലിന് ഹാജരാകും

അന്വേഷണ സംഘത്തിന്റെ നോട്ടീസിനായി കാത്തിരിക്കാതെ ഇന്നുതന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ്...

Read More >>
#humantrafficking | ടെലികോളർ ജോലി വാഗ്ദാനം നൽകി പണം വാങ്ങി, നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച് മർദിച്ചു; പ്രതി പിടിയിൽ

Oct 2, 2024 08:44 AM

#humantrafficking | ടെലികോളർ ജോലി വാഗ്ദാനം നൽകി പണം വാങ്ങി, നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച് മർദിച്ചു; പ്രതി പിടിയിൽ

അക്ഷയിനെയും ഒപ്പമുണ്ടായിരുന്ന 60ഓളം ഇതര സംസ്ഥാനക്കാരായ യുവാക്കളെ മോചിപ്പിച്ചിച്ച് മെയ് 24ന് തിരികെ...

Read More >>
Top Stories