#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകം; പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന,അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകം; പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന,അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
Nov 28, 2024 09:01 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകത്തിലെ പ്രതി സംസ്ഥാനം വിട്ടെന്ന സൂചനയ്ക്ക് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

കൊല്ലപ്പെട്ട ഫസീലക്കൊപ്പം ലോഡ്ദ് മുറിയില്‍ ഉണ്ടായിരുന്ന അബ്ദുള്‍ സനൂഫിനായിയുള്ള തിരച്ചിലാണ് പൊലീസ് ഊർജ്ജിതമാക്കിയത്. തിരുവില്വാമല സ്വദേശി സനൂഫ് രക്ഷപ്പെടാൻ ഉപയോഗിച്ചത് സുഹൃത്തിൻ്റെ വാഹനമാണെന്നാണ് പൊലീസ് കണ്ടെത്തൽ.

അബ്ദുള്‍ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന വന്നതോടെയാണ് കൊലക്കുറ്റം ചുമത്തിയത്.

നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിലാണ് ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം വെട്ടത്തൂര്‍ സ്വദേശിയായ ഫസീലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചനയുള്ളത്. മരണത്തില്‍ അന്വേഷണം വേണമെന്ന് ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാവിലെയാണ് ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് എന്ന യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്.

മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്ജില്‍ നിന്നും പോയതാണ്. പിന്നീട് ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു.

അബ്ദുള്‍ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ പാലക്കാട് ചക്കന്തറയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഫസീലയുടെ ഖബറടക്കം തേലക്കാട് കാപ്പ് ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടത്തി.






#Kozhikode #Eranjipalam #Faseela #murder #accused #left #state #police #have #intensified #investigation

Next TV

Related Stories
#busstrike | മി​ന്ന​ൽ പ​ണി​മു​ട​ക്ക്; സ്വ​കാ​ര്യ ബ​സു​കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ വലഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉൾപ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാർ

Nov 28, 2024 10:01 AM

#busstrike | മി​ന്ന​ൽ പ​ണി​മു​ട​ക്ക്; സ്വ​കാ​ര്യ ബ​സു​കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ വലഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉൾപ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാർ

സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ബ​സ് ഓ​ട്ടം...

Read More >>
#foodpoisoning | കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 09:55 AM

#foodpoisoning | കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇവരെ ചികിത്സയ്ക്കായി...

Read More >>
#newbornbaby | നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

Nov 28, 2024 09:43 AM

#newbornbaby | നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന്...

Read More >>
#attack | റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

Nov 28, 2024 09:20 AM

#attack | റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു....

Read More >>
Top Stories