#needle | തലയ്ക്ക് മുറിവുമായി ആശുപത്രിയിൽ ചികിത്സതേടിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർ സൂചി മറന്നുവെച്ചെന്ന് ആരോപണം

#needle | തലയ്ക്ക് മുറിവുമായി ആശുപത്രിയിൽ ചികിത്സതേടിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർ സൂചി മറന്നുവെച്ചെന്ന് ആരോപണം
Sep 30, 2024 04:51 PM | By VIPIN P V

ലക്നൗ: (truevisionnews.com) ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ മുറിവിന് തുന്നലിട്ട ഡോക്ടർ സർജിക്കൽ സൂചി മറന്നുവെച്ചെന്ന് ആരോപണം.

തലയ്ക്ക് മുറിവുമായി ആശുപത്രിയിൽ എത്തിയ 18 വയസുകാരിയുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിയ ഡോക്ടർ മദ്യ ലഹരിയിലായിരുന്നുവെന്നും ഇവ‍ർ ആരോപിച്ചു.

തലയ്ക്ക് മുറിവേറ്റ 18 വയസുകാരി സിതാരയെ ഹാപൂരിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് ബന്ധുക്കൾ കൊണ്ടുപോയത്. തലയിൽ തുന്നലിടേണ്ട ആവശ്യമുണ്ടെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. ഇതനുസരിച്ച് ഡോക്ടറും മറ്റ് ജീവനക്കാരും ചേർന്ന് തുന്നലിട്ടു.

തുടർന്ന് മുറിവ് കെട്ടി വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയതോടെ യുവതിക്ക് കടുത്ത വേദന തുടങ്ങി. സഹിക്കാനാവാതെ വന്നപ്പോൾ ബന്ധുക്കൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അവിടുത്തെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് സർജിക്കൽ നീഡിൽ കണ്ടത്. സൂചി എടുത്ത് മാറ്റിയ ശേഷമാണ് രോഗിക്ക് വേദനയിൽ നിന്ന് അൽപം ആശ്വാസം ലഭിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

ഡോക്ടർ മദ്യലഹരിയിലായിരുന്നുവെന്നും മറ്റാർക്കും ഇനി ഇത്തരമൊരു അവസ്ഥ വരാതിരിക്കാൻ കർശനമായ നടപടി വേണമെന്നും രോഗിയുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടിയുടെ തലയിൽ നിന്ന് നീക്കം ചെയ്ത സൂചിയും അമ്മ മാധ്യമങ്ങളെ കാണിച്ചു.

സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

എന്നാൽ ഡോക്ടർ മദ്യലഹരിയിലായിരുന്നു എന്ന ആരോപണം ഉന്നത ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു. ആരോപണ വിധേയനായ ഡോക്ടർ മദ്യപിക്കുന്ന ആളല്ലെന്നും ഇവർ പറയുന്നു.

#alleged #doctor #left #needle #body #woman #who #treated #hospital #headinjury

Next TV

Related Stories
#attack | ട്രെയിനിൽ മദ്രസ വിദ്യാർത്ഥികളെ ആക്രമിച്ചു; തടയാൻ ശ്രമിച്ച യുവാവിനും മർദ്ദനം

Sep 30, 2024 07:52 PM

#attack | ട്രെയിനിൽ മദ്രസ വിദ്യാർത്ഥികളെ ആക്രമിച്ചു; തടയാൻ ശ്രമിച്ച യുവാവിനും മർദ്ദനം

ഞായറാഴ്ചയാണ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പ്രകോപനമില്ലാതെ ആക്രമിച്ചത്....

Read More >>
 #Complaint | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; 20-കാരന്റെ വീടിന് തീയിട്ട് നാട്ടുകാർ

Sep 30, 2024 07:04 PM

#Complaint | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; 20-കാരന്റെ വീടിന് തീയിട്ട് നാട്ടുകാർ

ഡ്രൈവറായി ജോലിചെയ്യുന്ന ഐ.ടി.ഐ. വിദ്യാര്‍ഥികൂടിയായ യുവാവ് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു...

Read More >>
#Suspended | പാർട്ടി വിരുദ്ധ പ്രവർത്തനം; പത്ത് നേതാക്കളെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്‌

Sep 30, 2024 02:32 PM

#Suspended | പാർട്ടി വിരുദ്ധ പ്രവർത്തനം; പത്ത് നേതാക്കളെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്‌

അതേസമയം ഹരിയാന മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ആറുവർഷത്തേക്ക് ബി.ജെ.പി.യിൽ നിന്നും...

Read More >>
#Siddique | പീഢനക്കേസിൽ ന​ട​ൻ സിദ്ദീഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം

Sep 30, 2024 01:56 PM

#Siddique | പീഢനക്കേസിൽ ന​ട​ൻ സിദ്ദീഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം

സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി...

Read More >>
#theft | ജീവനക്കാർ ക്ഷേത്രത്തിലെ കാണിക്ക പണം മോഷ്ടിച്ചു, അന്വേഷണം

Sep 30, 2024 01:34 PM

#theft | ജീവനക്കാർ ക്ഷേത്രത്തിലെ കാണിക്ക പണം മോഷ്ടിച്ചു, അന്വേഷണം

ജീവനക്കാർ പണം മോഷ്ടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി....

Read More >>
#sexuallyassaulting |  ലൈംഗികാതിക്രമ പരാതി, അധ്യാപിക അറസ്റ്റിൽ

Sep 30, 2024 01:27 PM

#sexuallyassaulting | ലൈംഗികാതിക്രമ പരാതി, അധ്യാപിക അറസ്റ്റിൽ

സൗന്ദര്യ ആറ് മാസം മുൻപാണ് ഈ സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപികയായി ജോലിയിൽ...

Read More >>
Top Stories










Entertainment News