#Congress | വയനാട് ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചുമതല

#Congress | വയനാട് ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചുമതല
Sep 30, 2024 03:25 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചുമതല നല്‍കി.

തിരുവമ്പാടി മേഖലയുടെ ചുമതല എം കെ രാഘവന്‍ എംപിക്കും കല്‍പ്പറ്റയുടെ ചുമതല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കുമാണ്.

ആന്റോ ആന്റണിക്ക് നിലമ്പൂരിന്റെയും ഡീന്‍ കുര്യാക്കോസിന് സുല്‍ത്താന്‍ ബത്തേരിയുടെ ചുമതലയുമാണ് നല്‍കിയത്.

ഹൈബി ഈഡന്‍-വണ്ടൂര്‍, സണ്ണി ജോസഫ്- മാനന്തവാടി, സി ആര്‍ മഹേഷ്- ഏറനാട് എന്നിവിടങ്ങളുടെ ചുമതലയുമാണ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.

നേരത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ചിട്ടയായി ഉപതിരഞ്ഞെടുപ്പിന് നേരിടുന്നത് മുന്നില്‍ കണ്ടാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിവിധ മേഖലകളുടെ ചുമതല നല്‍കിയത്.

പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ രാഹുലിനെ അറിയിച്ചിരുന്നു.

പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്ന തീരുമാനത്തില്‍ കൂടിയാണ് നീക്കം.

#Congress #activate #Wayanad #byelection #activities #charge #MPs #MLAs

Next TV

Related Stories
#patientdied | കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; പരാതിയുമായി കുടുംബം

Sep 30, 2024 07:28 PM

#patientdied | കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; പരാതിയുമായി കുടുംബം

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണ്...

Read More >>
#Siddique | കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Sep 30, 2024 07:19 PM

#Siddique | കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അഭിഭാഷകൻ...

Read More >>
#PMASalam | മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചു; പ്രസ്താവനക്കെതിരെ പ്രതിഷേധം ആളിക്കത്തുമെന്ന് പിഎംഎ സലാം

Sep 30, 2024 07:18 PM

#PMASalam | മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചു; പ്രസ്താവനക്കെതിരെ പ്രതിഷേധം ആളിക്കത്തുമെന്ന് പിഎംഎ സലാം

മലപ്പുറത്തുനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവ‍ർത്തനങ്ങൾക്കായാണ്...

Read More >>
#KKShailaja | ‘പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല, ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണം’ - കെ കെ ശൈലജ

Sep 30, 2024 05:30 PM

#KKShailaja | ‘പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല, ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണം’ - കെ കെ ശൈലജ

സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ...

Read More >>
#wildelephant | തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Sep 30, 2024 05:12 PM

#wildelephant | തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

ഇതിനുശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആനയുടെ ജഡം സ്ഥലത്ത് നിന്ന്...

Read More >>
#Siddique|  സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, താരത്തിന്റെ വീടിന് മുന്നില്‍ ലഡുവിതരണവും ആഘോഷവും

Sep 30, 2024 04:54 PM

#Siddique| സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, താരത്തിന്റെ വീടിന് മുന്നില്‍ ലഡുവിതരണവും ആഘോഷവും

ഇന്ന് ഉച്ചയോടെയാണ് രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ജാമ്യം അനുവദിച്ചത്....

Read More >>
Top Stories










Entertainment News