#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ
Sep 28, 2024 05:35 PM | By VIPIN P V

കൊല്ലം : (truevisionnews.com) ഇന്നലെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ സെബിൻഷായും ദേവനന്ദയും പഠനത്തില്‍ അതിസമര്‍ഥര്‍.

അതിനാല്‍ അധ്യാപകര്‍ക്കും ഇവര്‍ പ്രിയപ്പെട്ടവര്‍. ഇരുവരുടെയും ആകസ്മിക വേര്‍പാട് സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനുമായിട്ടില്ല. രണ്ടുപേരും പഠിക്കുന്നത് രണ്ടു സ്കൂളുകളിലായിരുന്നെങ്കിലും പരസ്പരം അറിയുന്നവരായിരുന്നു ദേവനന്ദയും സെബിന്‍ഷായും.

പത്താക്ലാസ് വരെ ഒരുമിച്ച് ഒരു സ്കൂളില്‍ പഠിച്ചവര്‍. ഹയര്‍സെക്കന്‍ഡി രണ്ടുസ്കൂളുകളിലായിരുന്നെങ്കിലും ഇവര്‍ ഇടയ്ക്ക് കണ്ടുമുട്ടാറുമുണ്ടായിരുന്നു ‌ കഴിഞ്ഞ ദിവസം ഇരുവരെയും കാണാനില്ലെന്ന് വാര്‍ത്ത വന്നപ്പോഴും ഇവര്‍ ഇനിയങ്ങോട്ട് ഒപ്പമുണ്ടാകില്ലെന്ന് സഹപാഠികളാരും കരുതിയില്ല.

ഇരുവരും തിരിച്ചെത്തണേ എന്ന പ്രാര്‍ഥനയിലായിരുന്നു ഇവരെ അറിയാവുന്നവരെല്ലാം. രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും പുറമേ നാട്ടുകാരും സഹപാഠികളുമെല്ലാം ഇരുവർക്കുമായുള്ള തെരച്ചിലിലായിരുന്നു.

പക്ഷേ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി മൃതദേഹങ്ങള്‍ ശസ്താംകോട്ട തടാകത്തില്‍ പൊങ്ങി. സെബിൻഷായും ദേവനന്ദയും ക്ലാസ് കട്ടുചെയ്യുകയോ, അനാവശ്യമയി അവധിയെടുക്കുകയോ ചെയ്യുന്നവരായിരുന്നില്ല.

വ്യാഴാഴ്ച സ്കൂളില്‍ എത്താതിരുന്നപ്പോള്‍ അസുഖമെന്തെങ്കിലുമായിരിക്കുമെന്നാണ് കൂട്ടുകാരും അധ്യാപകരും കരുതിയത്. പക്ഷെ പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരികെയെത്താതായതോടെയാണ് മാതാപിതാക്കള്‍ ഇവരുടെ കൂട്ടുകാരെ ബന്ധപ്പെട്ടത്.

അപ്പോഴാണ് ഇരുവരും സ്കൂളില്‍ വന്നിട്ടില്ലെന്ന് അറിയുന്നത്. കുട്ടികള്‍ സ്കൂളില്‍ എത്തിയില്ല എന്നത് രക്ഷിതാക്കൾക്ക് ആദ്യം വിശ്വസിക്കാനുമായില്ല. പിന്നീട് വീട്ടുകാര്‍ അധ്യാപകരുമായും ബന്ധപ്പെട്ടു. കുട്ടികള്‍ എത്തിയില്ലെന്ന് ഇരുസ്കൂളുകളിലെയും അധ്യാപകരും ഉറപ്പിച്ചതോടെ എല്ലാവരും ആശങ്കയിലായി, നാടാകെ തെരച്ചിലും തുടങ്ങി.

ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ വന്നത്.

ഇന്നലെ രാത്രി ചെങ്കൂർ ജമാഅത്ത് പള്ളിയിൽ സെബിൻഷായുടെ കബറടക്കി. ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

#Smart #learn #teachers #gifts #Devananda #ShebinShah #bid #farewell #classmates #tears #eyes

Next TV

Related Stories
#Mainagapallyaccident | മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; തിങ്കളാഴ്ച വിധി പറയും

Sep 28, 2024 09:41 PM

#Mainagapallyaccident | മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; തിങ്കളാഴ്ച വിധി പറയും

ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയും. കേസില്‍ പ്രേരണാ കുറ്റമാണ് പ്രതിക്കെതിരെ...

Read More >>
#arrest | തപാൽ വകുപ്പിൽ ജോലി കിട്ടാൻ പണം നൽകി, മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലി കിട്ടിയില്ല;പരാതി നൽകിയതോടെ യുവതി പിടിയിൽ

Sep 28, 2024 09:27 PM

#arrest | തപാൽ വകുപ്പിൽ ജോലി കിട്ടാൻ പണം നൽകി, മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലി കിട്ടിയില്ല;പരാതി നൽകിയതോടെ യുവതി പിടിയിൽ

പണം നൽകിയിട്ടും ജോലി കിട്ടാതെ വന്നതോടെ തൃപ്പൂണിത്തുറ സ്വദേശിനി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ മേരി...

Read More >>
#Congress | കോൺഗ്രസ്‌ നേതാവിന് നേരെ വധശ്രമം;കേസിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി അടക്കം പതിനൊന്ന്  പേർക്ക് അഞ്ച് വർഷം തടവ്

Sep 28, 2024 09:17 PM

#Congress | കോൺഗ്രസ്‌ നേതാവിന് നേരെ വധശ്രമം;കേസിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി അടക്കം പതിനൊന്ന് പേർക്ക് അഞ്ച് വർഷം തടവ്

നേരത്തെ പ്രതികളെ കുറ്റം ചെയ്തുവെന്ന് കണ്ടെത്തി ജാമ്യം റദ്ദാക്കി ജുഡീഷ്യൽ കസ്റ്റഡിൽ...

Read More >>
#Balachandramenon | തന്റെ പരാതിയിൽ വ്യക്തമായ തെളിവുകൾ ഉണ്ട്; ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി

Sep 28, 2024 09:11 PM

#Balachandramenon | തന്റെ പരാതിയിൽ വ്യക്തമായ തെളിവുകൾ ഉണ്ട്; ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ അഭിഭാഷകനെതിരെ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന്...

Read More >>
#cpm | പുഷ്പന്‌ മരണമില്ല....!  ആ ധീരസ്മരണകൾ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ഇനി അണയാത്ത ജ്വാല -സിപിഎം

Sep 28, 2024 08:45 PM

#cpm | പുഷ്പന്‌ മരണമില്ല....! ആ ധീരസ്മരണകൾ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ഇനി അണയാത്ത ജ്വാല -സിപിഎം

പ്രസ്ഥാനത്തെ തകർക്കാൻ വർഗശത്രുക്കളും ഒറ്റുകാരും എല്ലാത്തരം നെറികേടുകളും ചെയ്യുമ്പോഴും അവയെല്ലാം സുധീരം നേരിട്ട്‌ മുന്നേറാൻ പുഷ്പന്റെ...

Read More >>
Top Stories