#CPM | മുഖ്യമന്ത്രിക്കെതിരെ വാർത്താ സമ്മേളനത്തിൽ രൂക്ഷ വിമർശനമുന്നയിച്ച പി വി അൻവറിനെതിരെ സിപിഎം

 #CPM | മുഖ്യമന്ത്രിക്കെതിരെ വാർത്താ സമ്മേളനത്തിൽ രൂക്ഷ വിമർശനമുന്നയിച്ച പി വി അൻവറിനെതിരെ സിപിഎം
Sep 27, 2024 03:06 PM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) മുഖ്യമന്ത്രിക്കെതിരെ വാർത്താ സമ്മേളനം വിളിച്ച് രൂക്ഷ വിമർശനമുന്നയിച്ച പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

അൻവർ ചെയ്യുന്നത് അൽപ്പത്തരമാണെന്നും പാർലമൻററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ലെന്നും സിപിഎം പ്രസ്താവന പുറത്തിറക്കി.

'അൻവർ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടക്കുകയാണ്. സർക്കാർ ഒരു മാസത്തിന് അകം അന്വേഷണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു.

പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ആരും പരസ്യ പ്രസ്താവനക്ക് തയ്യാറാകുമായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുളള ശ്രമങ്ങളുണ്ടായി'.

നേതൃത്വത്തെ ദുർബലപ്പെടുത്തി പാർട്ടിയെ തകർക്കുകയെന്ന വലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചരണങ്ങളാണ് അൻവർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

പാർട്ടിയേയും, സർക്കാരിനെയും തകർക്കാൻ ശ്രമം

പാർട്ടിയേയും, സർക്കാരിനെയും തകർക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ.

അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

തുടർച്ചയായുള്ള അൻവറിന്റെ ആരോപണങ്ങളോട് എംവി ​ഗോവിന്ദൻ്റെ പ്രതികരണം. അൻവർ പഴയ കാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരാനൊപ്പം ഡിഐസി, പിന്നീട് കോൺഗ്രസിൽ പോയില്ല.

തുടർന്ന് പാർട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതു വരെ അൻവറിന് കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല.

അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

#CPM #against #PVAnwar #criticized #chief #Minister #press #conference

Next TV

Related Stories
#intuc | അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടത്.., അൻവറിനെ അനുകൂലിച്ച് ഐഎൻടിയുസിയുടെ ഫ്ലക്സ്

Sep 27, 2024 05:19 PM

#intuc | അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടത്.., അൻവറിനെ അനുകൂലിച്ച് ഐഎൻടിയുസിയുടെ ഫ്ലക്സ്

സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്ലക്സ് ബോർഡിലുണ്ട്. ഐഎൻടിയുസി നിലമ്പൂർ മണ്ഡലം കമ്മിറ്റിയാണ് ബോർഡ്...

Read More >>
#PVAnwar | 'തീപ്പന്തം പോലെ കത്തും', ജനം പിന്തുണച്ചാൽ പുതിയ പാർട്ടി’, ‘സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല -പി വി അൻവർ

Sep 27, 2024 04:52 PM

#PVAnwar | 'തീപ്പന്തം പോലെ കത്തും', ജനം പിന്തുണച്ചാൽ പുതിയ പാർട്ടി’, ‘സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല -പി വി അൻവർ

സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ...

Read More >>
#UDFdharna | മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം; ഒക്ടോബര്‍ 8ന് യുഡിഎഫ് ധര്‍ണ

Sep 27, 2024 03:46 PM

#UDFdharna | മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം; ഒക്ടോബര്‍ 8ന് യുഡിഎഫ് ധര്‍ണ

പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ളയ്ക്ക് കൂട്ടുനിന്ന് പി വി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം...

Read More >>
#robbery | കോഴിക്കോട് പേരാമ്പ്രയിലെ ജൂവലറിയില്‍നിന്ന് 31 പവൻ കവർന്ന് മുങ്ങി; ഒടുവിൽ പ്രതിയെ നേപ്പാൾ അതിർത്തിയിൽ പിടിയിൽ

Sep 27, 2024 03:30 PM

#robbery | കോഴിക്കോട് പേരാമ്പ്രയിലെ ജൂവലറിയില്‍നിന്ന് 31 പവൻ കവർന്ന് മുങ്ങി; ഒടുവിൽ പ്രതിയെ നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ ബിഹാറില്‍ പോയി നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍നിന്നാണ് പ്രതിയെ...

Read More >>
Top Stories