#EdavelaBabu | ലൈം​ഗിക പീഡന പരാതി; നടൻ ഇടവേള ബാബുവിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

#EdavelaBabu | ലൈം​ഗിക പീഡന പരാതി; നടൻ ഇടവേള ബാബുവിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
Sep 25, 2024 10:50 AM | By VIPIN P V

കൊച്ചി: (truevisionnews.com) ലൈം​ഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്യാൻ ആരംഭിച്ചു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണിത്. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചേക്കും.

അമ്മ സംഘടനയിൽ അം​ഗത്വം വാ​ഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയർ ആർട്ടിസ്റ്റിനോട് ലൈം​ഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്.

കേസിൽ നേരത്തെ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

അമ്മ സംഘടനയിലെ മുൻ ഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയർ ആർട്ടിസ്റ്റായ യുവതിയുടെ പരാതിയുമുണ്ട്.

ഈ പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തിയിരുന്നു.

ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തിൽനിന്നും ലഭിക്കുന്ന വിവരം.

പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ന‍ടനും എം എൽ എയുമായ മുകേഷിനെതിരായ ലൈം​ഗിക പീഡനപരാതിയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

#Sexualharassment #complaint #investigatingteam #interrogating #actor #EdavelaBabu

Next TV

Related Stories
#CPIM  | അൻവറിനെ പൂർണമായി തള്ളി സിപിഎം; അന്വേഷണ റിപ്പോ‍ർട്ടുകൾ  അവസാനിച്ച ശേഷം നടപടിയെടുക്കാമെന്ന് തീരുമാനം

Sep 25, 2024 02:30 PM

#CPIM | അൻവറിനെ പൂർണമായി തള്ളി സിപിഎം; അന്വേഷണ റിപ്പോ‍ർട്ടുകൾ അവസാനിച്ച ശേഷം നടപടിയെടുക്കാമെന്ന് തീരുമാനം

എഡിജിപി എം.ആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം...

Read More >>
#siddique | സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

Sep 25, 2024 02:15 PM

#siddique | സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി 24 മണിക്കൂര്‍ പിന്നിടുമ്പോഴും സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന്...

Read More >>
#KRajan | തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായി ഉന്നയിച്ച്  റവന്യൂ മന്ത്രി;കെ രാജൻ

Sep 25, 2024 01:33 PM

#KRajan | തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായി ഉന്നയിച്ച് റവന്യൂ മന്ത്രി;കെ രാജൻ

ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്കായി കാത്തിരിക്കണമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ...

Read More >>
#KSudhakaran | സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി;കെ സുധാകരൻ

Sep 25, 2024 01:22 PM

#KSudhakaran | സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി;കെ സുധാകരൻ

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സിപിഎം അക്രമം തടയുകയാണ് താൻ...

Read More >>
Top Stories










Entertainment News