#GoldMissing | ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണം കാണാതായി; അന്വേഷണത്തിനൊടുവില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ പിടിയില്‍

#GoldMissing | ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണം കാണാതായി; അന്വേഷണത്തിനൊടുവില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ പിടിയില്‍
Nov 13, 2024 08:22 AM | By VIPIN P V

രാജാക്കാട്: (truevisionnews.com) ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ അറസ്റ്റില്‍.

സൂര്യനെല്ലി സ്വദേശി സതീശിനെ (34) യാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ചിന്നക്കനാല്‍ ശാഖ അസിസ്റ്റന്റ് മാനേജര്‍ ജിതിന്‍ ഷാജിയുടെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. ഒരുമാസം മുന്‍പ് ജിതിന്റെ ഭാര്യ പഠനാവശ്യത്തിനായി മുനിയറയിലെ കുടുംബവീട്ടിലേക്ക് പോയി.

അതിനുശേഷം ജിതിന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ബാങ്കിലേക്ക് പോകുന്ന ജിതിന്‍ വൈകീട്ടാണ് മടങ്ങിയെത്തുക.

പകല്‍ വീട്ടുടമയുടെ മകളുടെ മകനായ സതീശ് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുകള്‍നിലയില്‍ ജിതിന്‍ താമസിക്കുന്ന വീട് തുറന്ന് അകത്തുകയറി. അലമാരയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചു.

കഴിഞ്ഞ ഞായറാഴ്ച ജിതിന്റെ ഭാര്യ മടങ്ങിയെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

പരാതിയെത്തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ സതീശ് തിരുനെല്‍വേലിയിലെ ഭാര്യവീട്ടിലേക്ക് പോയി. തുടര്‍ന്ന് പോലീസ്സംഘം തിരുനെല്‍വേലിയിലെത്തി പ്രതിയെ പിടികൂടി.

#Pawan #gold #missing #bankemployee #house #investigation #house #owner #grandson #arrested

Next TV

Related Stories
#drowned |  കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

Dec 26, 2024 04:33 PM

#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ...

Read More >>
#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 04:25 PM

#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്...

Read More >>
#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Dec 26, 2024 04:24 PM

#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

Dec 26, 2024 03:58 PM

#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

ജനുവരിയിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണ കാമ്പയിൻ വിശദീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ് മാസ്റ്റർ...

Read More >>
#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

Dec 26, 2024 03:37 PM

#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി...

Read More >>
#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 03:14 PM

#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ്...

Read More >>
Top Stories

Entertainment News