#Youngman | വയനാട്ടിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ; യുവാവ് മരിച്ചു

#Youngman | വയനാട്ടിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ; യുവാവ് മരിച്ചു
Nov 13, 2024 10:30 AM | By VIPIN P V

മാനന്തവാടി: (truevisionnews.com) ദ്വാരകയിൽ കുറ്റിയാട്ടുകുന്നിൽ ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു.

കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്.

കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.

തുടർന്ന് മാനന്തവാടി അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

കെല്ലൂരിൽ ഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്.

മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

#couple #tried #commitsuicide #jumping #water #quarry in Wayanad; The young man died

Next TV

Related Stories
#Goldrate | അഞ്ചാം ദിനവും സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 880 രൂപ

Nov 14, 2024 11:39 AM

#Goldrate | അഞ്ചാം ദിനവും സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 880 രൂപ

അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ...

Read More >>
#EPJayarajan | പാലക്കാട് എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ഇപി; ആത്മകഥ വിവാദത്തിൽ ഇപിയോട് സിപിഎം വിശദീകരണം തേടിയേക്കും

Nov 14, 2024 10:55 AM

#EPJayarajan | പാലക്കാട് എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ഇപി; ആത്മകഥ വിവാദത്തിൽ ഇപിയോട് സിപിഎം വിശദീകരണം തേടിയേക്കും

അതേ സമയം വിവാദങ്ങൾക്കിടെ ഇപി ഇന്ന് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ​യോ​ഗത്തിൽ...

Read More >>
#SnehaDeath | കൂത്തുപറമ്പ് സ്വദേശി സ്‌നേഹയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം

Nov 14, 2024 10:23 AM

#SnehaDeath | കൂത്തുപറമ്പ് സ്വദേശി സ്‌നേഹയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം

മഡിവാള മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ സ്‌നേഹയുടെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെയായിരുന്നു...

Read More >>
Top Stories