#KaviyoorPonnamma | സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക് നല്‍കിയത് - വിഡി സതീശൻ

#KaviyoorPonnamma  |  സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക് നല്‍കിയത് - വിഡി സതീശൻ
Sep 20, 2024 07:31 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com ) നടി കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് വിഡി സതീശൻ .

വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കി. സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക് നല്‍കിയത്.

പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു.

ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്.

അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍.

കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും വിഡി സതീശൻ അനുശോചിച്ചു.

#KaviyoorPonnamma #Malayalee #audience #gave #actress #position #her #own #mother #VDSatheesan

Next TV

Related Stories
#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

Dec 21, 2024 05:34 PM

#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

ബന്ധുവീടായ ജോയിയുടെ വീട്ടിൽ എത്തിയതായിരുന്നു ജോജി. റാന്നിയിൽ പോയശേഷം വീട്ടിലെത്തി യാത്രക്കാർ ഇറങ്ങിയശേഷം എൻജിൻ ഭാഗത്തുനിന്നും പുക...

Read More >>
#bikefire | സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടർന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു

Dec 21, 2024 05:20 PM

#bikefire | സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടർന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു

തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. ശ്രീദേവിയുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ്...

Read More >>
#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Dec 21, 2024 05:10 PM

#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ഭീഷണിപ്പെടുത്തിയിട്ടി'ല്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതൃത്വം പറഞ്ഞു....

Read More >>
Top Stories

Entertainment News