#drowned | പൊഴിയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങിത്താഴ്ന്നു; രക്ഷിക്കാൻ ശ്രമിച്ച 14-കാരൻ മുങ്ങിമരിച്ചു

#drowned | പൊഴിയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങിത്താഴ്ന്നു; രക്ഷിക്കാൻ ശ്രമിച്ച 14-കാരൻ മുങ്ങിമരിച്ചു
Sep 17, 2024 09:55 PM | By VIPIN P V

പൂന്തുറ(തിരുവനന്തപുരം): (truevisionnews.com) കുളിക്കാൻ ഇറങ്ങിയപ്പോൾ പനത്തുറ പൊഴിയിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ പതിനാലുകാരൻ മുങ്ങിമരിച്ചു.

അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് മരിച്ചത്. തിരുവല്ലം ഇടയാറിൽ തൈക്കുട്ടത്ത് ശ്രീക്കുട്ടിയാണ്(17) പൊഴിയിൽ മുങ്ങിത്താഴ്ന്നത്.

ശ്രീക്കുട്ടിയെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെ ആയിരുന്നു അപകടം. അമ്പലത്തറയിലെ വീട്ടിൽനിന്നും തിരുവല്ലം ഇടയാർ തയ്ക്കൂട്ടം വീട്ടിൽ താമസിക്കുന്ന അമ്മയെയും ബന്ധുക്കളെയും കാണാനെത്തിയതായിരുന്നു ശ്രീഹരി.

ശ്രീഹരിയുടെ അമ്മ സരിത, അയൽവാസികളും ബന്ധുക്കളുമായ ഷീജ, കുട്ടികളായ സ്വാതി, ശ്രുതി, സൂരജ് എന്നിവരും നന്ദന എന്ന യുവതിയുമടക്കമാണ് പൊഴിക്കരയിലെത്തിയത്.

ശ്രീക്കുട്ടി പൊഴിയിലേക്ക് ഇറങ്ങിയപ്പോൾ താഴ്ന്നുപോകുകയായിരുന്നു. സംഭവം കണ്ട ശ്രീഹരി പൊഴിയിലേക്ക് ചാടിയെങ്കിലും വെള്ളത്തിൽ താഴ്ന്നുപോയി. ഇതോടെ ഭീതിയിലായ ഇവർ നിലവിളിച്ചു.

ഇവർക്കൊപ്പമുണ്ടായിരുന്ന നന്ദന തൊട്ടകലെ നിന്നവരെ വിളിച്ചുവരുത്തി. അവരെത്തി ശ്രീക്കുട്ടിയെ കരയിലേക്ക് വലിച്ച് കയറ്റി. തുടർന്ന് നടത്തിയ തിരച്ചിൽ ശ്രീഹരിയെ കണ്ടെത്തിയെങ്കിലും അവശനിലയിലായിരുന്നു.

വള്ളത്തിൽ കയറ്റി കരയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൂന്തുറ പോലീസ് സ്ഥലത്തെത്തി.

വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി. ഏകസഹോദരി ശ്രീലക്ഷ്മി. പൂന്തുറ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു.

#girl #drowned #while #taking #bath #pond #year #oldboy #who #tried #save #drowned

Next TV

Related Stories
#death | ഓണാവധിക്ക് ബന്ധുവീട്ടിലെത്തിയ 12 കാരൻ കാൽവഴുതി കനാലിൽ വീണ് മരിച്ചു

Sep 19, 2024 12:54 PM

#death | ഓണാവധിക്ക് ബന്ധുവീട്ടിലെത്തിയ 12 കാരൻ കാൽവഴുതി കനാലിൽ വീണ് മരിച്ചു

രവിയുടെ മകൻ രതീഷിൻ്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛൻ്റെ...

Read More >>
#AKSaseendran | പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; നാളത്തെ യോഗം നിര്‍ണായകം

Sep 19, 2024 12:46 PM

#AKSaseendran | പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; നാളത്തെ യോഗം നിര്‍ണായകം

എന്നാൽ പാർട്ടിയിൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശശീന്ദ്രൻ...

Read More >>
#arrest | നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 19, 2024 12:30 PM

#arrest | നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വാഹന പരിശോധനക്കിടെ കല്ലാച്ചി വിഷ്ണുമംഗലത്താണ് പ്രതികൾ...

Read More >>
#attack | കോഴിക്കോട് കല്ലാച്ചിയിൽ മയക്ക്മരുന്ന് ഉപയോഗത്തിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥികൾ തമ്മിൽ കൂട്ടത്തല്ല്

Sep 19, 2024 12:00 PM

#attack | കോഴിക്കോട് കല്ലാച്ചിയിൽ മയക്ക്മരുന്ന് ഉപയോഗത്തിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥികൾ തമ്മിൽ കൂട്ടത്തല്ല്

വാണിയൂർ റോഡിൽ ആൾ താമസമില്ലാത്ത കാട് മൂടിക്കിടക്കുന്ന പറമ്പിലെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് സംഘർഷത്തിൽ ആദ്യം...

Read More >>
#MoneyFraud | കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിൽ കോടികളുടെ തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

Sep 19, 2024 11:59 AM

#MoneyFraud | കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിൽ കോടികളുടെ തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

മുൻവർഷങ്ങളിലെ ഓഡിറ്റിങ്ങിലൊന്നും ക്രമക്കേടിന്റെ വ്യാപ്തി...

Read More >>
Top Stories