#tireburst | ഉഗ്രശബ്ദത്തിൽ ടയര്‍ പൊട്ടി; കാർ നിന്നത് പട്രോളിങ് വാഹനത്തിന് മുന്നിൽ, തുണയായി പൊലീസുകാര്‍

#tireburst | ഉഗ്രശബ്ദത്തിൽ ടയര്‍ പൊട്ടി; കാർ നിന്നത് പട്രോളിങ് വാഹനത്തിന് മുന്നിൽ, തുണയായി പൊലീസുകാര്‍
Sep 17, 2024 04:35 PM | By ShafnaSherin

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ടയില്‍ ഓട്ടത്തിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു. അവധി ദിവസമായതോടെ ജോലിക്കാരെ കിട്ടാൻ പ്രയാസവും ഒടുവിൽ രക്ഷക്കെത്തിയത് പൊലീസുകാര്‍.

കാറിന്റെ ടയര്‍ ഉഗ്രശബ്ദത്തിൽ പൊട്ടി. വണ്ടി നിന്നത് കൃത്യം, എതിരെ വന്ന പൊലീസ് വാഹനത്തിന് മുന്നിലും, ഒടുവിൽ കുടുംബത്തിന് തുണയായതും അത് തന്നെ. പൊലീസ് പട്രോളിങ്ങ് സംഘം വാഹനം നിർത്തിയിറങ്ങി ടയർ മാറാൻ ഡ്രൈവറെ സഹായിച്ചു.

പത്തനംതിട്ട തിരുവല്ല പോലീസ് സ്റ്റേഷനിലെ സി ആർ വി-6 വാഹനത്തിലെ പൊലീസ് സംഘമാണ് ഡ്രൈവർക്ക് സഹായവുമായി എത്തിയത്. പത്തനംതിട്ട തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇടിഞ്ഞില്ലം കാവുംഭാഗത്തിനു സമീപത്തായിരുന്നു സംഭവം.

ഓണാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ നിന്ന് കോട്ടയത്തെ ബന്ധുവീട്ടിലേയ്ക്ക് യാത്രചെയ്യുകയായിരുന്നു ഭാര്യയും ഭര്‍ത്താവും മകനും മുതിര്‍ന്ന സ്ത്രീയും അടങ്ങുന്ന കുടുംബം. എതിര്‍ ദിശയില്‍ വരികയായിരുന്ന കാറിന്റെ മുന്‍വശത്തെ ടയര്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചു.

ഇത് നിയന്ത്രണം അല്പസമയത്തേക്ക് നഷ്ടപ്പെട്ടെങ്കിലും ഡ്രൈവര്‍ സുരക്ഷിതമായി വാഹനം റോഡരികിലേയ്ക്ക് ഒതുക്കിനിർത്തി. ഇതു ശ്രദ്ധയില്‍പ്പെട്ട പട്രോളിങ് സംഘം. ഉടൻ കാറിന്റെ അടുത്തെത്തി വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.. ഓണാവധി ആയതിനാല്‍ പരിസരത്തെ കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു.

യാത്രക്കാരെ സുരക്ഷിതമായി വശത്തേയ്ക്ക് മാറ്റിയതിനുശേഷം വണ്ടി ഓടിച്ചിരുന്നയാളും പട്രോളിങ് വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസ് സംഘവും ചേര്‍ന്ന് കേടായ ടയര്‍ വളരെ പെട്ടെന്നുതന്നെ മാറ്റിയിടുകയും അവര്‍ക്ക് സുരക്ഷിതമായ യാത്രയ്ക്കുള്ള വഴിയൊരുക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി ഉണ്ടായ ബുദ്ധിമുട്ടില്‍ സഹായമെത്തിച്ച കേരള പൊലീസിന് നന്ദി പറഞ്ഞാണ് ആ കുടുംബം യാത്രയായത്. എ എസ് ഐ ബിനുകുമാര്‍ എസ് എല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജയന്‍ പി, വിപിന്‍ ദാസ് എസ് എസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭിലാഷ്. റ്റി, ദീപു ജി പി എന്നിവരാണ് പട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്നത്.

#tire #burst #loud noise #car #stopped #front #patrol #vehicle #policemen #assisted

Next TV

Related Stories
#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

Nov 26, 2024 08:50 AM

#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം...

Read More >>
#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

Nov 26, 2024 08:32 AM

#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍...

Read More >>
#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

Nov 26, 2024 08:15 AM

#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന്...

Read More >>
#theft | പട്ടാപ്പകൽ ലക്ഷങ്ങളുടെ സ്വർണ കവർച്ച; കേരളത്തിലേയ്ക്ക് കടന്ന പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

Nov 26, 2024 08:08 AM

#theft | പട്ടാപ്പകൽ ലക്ഷങ്ങളുടെ സ്വർണ കവർച്ച; കേരളത്തിലേയ്ക്ക് കടന്ന പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിൽ മോഷണം ചെയ്ത് ഒളിവിൽ കഴിയുകയാണെന്ന്...

Read More >>
#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

Nov 26, 2024 07:40 AM

#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തു. അത്രയും കുട്ടികളുള്ള ക്ലാസിൽ തന്‍റെ മകനോടുമാത്രം ഇത്​ ചെയ്യാൻ പറഞ്ഞത്​...

Read More >>
Top Stories