#Accident | സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

#Accident |  സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
Sep 17, 2024 04:09 PM | By ShafnaSherin

തൃശൂര്‍: (truevisionnews.com)ചാലക്കുടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ചാലക്കുടി കൂടപ്പുഴ വർഷോപ്പ് സെന്ററിൽ വെച്ചാണ് സ്വകാര്യ ബസും ബൈക്കും ഇടിച്ച് അപകടമുണ്ടായത്. പുളിയിലപ്പാറ വടക്കൻ അജി മകൻ ഡെൽജോ( 18 ) ആണ് മരിച്ചത്.

ബൈക്കിലുണ്ടായിരുന്ന വെറ്റിലപ്പാറ പുത്തൻ വീട്ടിൽ ലാലൻ മകൻ മിഥുൽ(17 ) ഗുരുതര പരിക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ്ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ 10. 30നാണ് അപകടം.ചാലക്കുടി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന യുവാക്കൾ കൂടപ്പുഴ പാലത്തിനപ്പുറത്ത് വെച്ച് മുൻപിൽ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് നിർത്തിയപ്പോൾ നിയന്ത്രണം വിട്ടു എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

സ്വകാര്യ ബസ് വേഗതകുറച്ചപ്പോല്‍ തൊട്ടുപിന്നില്‍ ബൈക്കില്‍ വരുകയായിരുന്ന യുവാക്കളുടെ ബൈക്ക് നിയന്ത്രണം വിട്ട് വലത്തോട്ട് നീങ്ങുന്നതും ഇതിനിടയിൽ മുന്നിൽ നിന്നും വരുന്ന ബസിടിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇടിച്ച ബസിലുണ്ടായിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഡെൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.

#Accident #involving #private #bus #bike #young #biker #meets #tragic #end

Next TV

Related Stories
കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

Jul 30, 2025 10:21 AM

കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

വടകര തിരുവള്ളൂരിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന്...

Read More >>
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

Jul 30, 2025 09:44 AM

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ...

Read More >>
ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 30, 2025 09:40 AM

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം അതുല്യയുടെ മൃതദേഹം...

Read More >>
ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

Jul 30, 2025 08:53 AM

ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

ഇന്ത്യൻ പേറ്റൻ്റ്, പേറ്റൻ്റ് ഡിസൈൻ രജിസ്ട്രേഷൻ എന്നിവ സ്വന്തമാക്കി ഡോ. ദീപ ജി. മുരിക്കൽ...

Read More >>
Top Stories

Entertainment News

//Truevisionall