#Mpox | മഞ്ചേരി മെഡിക്കല്‍ കോളേജിൽ എം പോക്സ് രോഗ ലക്ഷണം; യുവാവ് നിരീക്ഷണത്തില്‍

#Mpox | മഞ്ചേരി മെഡിക്കല്‍ കോളേജിൽ എം പോക്സ് രോഗ ലക്ഷണം; യുവാവ് നിരീക്ഷണത്തില്‍
Sep 17, 2024 08:47 AM | By ADITHYA. NP

മലപ്പുറം: (www.truevisionnews.com) എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണത്തോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു.

രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.

ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗദം ഒപിയിൽ ചികിത്സ തേടിയത്.

പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്.

എംപോക്സാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.

#Mpox #disease #symptoms #Manjeri #Medical #College #youth #under #observation

Next TV

Related Stories
#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

Nov 12, 2024 10:25 PM

#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

പിടിച്ചെടുത്ത വസ്‍തുക്കള്‍ ചൊവ്വ പകല്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയില്‍...

Read More >>
#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

Nov 12, 2024 10:19 PM

#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

വാർത്താസമ്മേളനം തുടരുന്നതിനിടെ പി.വി അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരോട് അൻവർ...

Read More >>
Top Stories










News from Regional Network