#Nipah | നിപ ബാധിച്ച് മരിച്ച 24-കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്; പൊലീസ് സ്റ്റേഷനിലും സമ്പർക്കം

#Nipah | നിപ ബാധിച്ച് മരിച്ച 24-കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്; പൊലീസ് സ്റ്റേഷനിലും സമ്പർക്കം
Sep 16, 2024 07:57 PM | By VIPIN P V

മലപ്പുറം: (truevisionnews.com) മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്.

സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.

നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്‌, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നത്.

ഇതിനു പുറമെ കരുളായിയിലെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്. യുവാവ് സന്ദര്‍ശിച്ച രണ്ടു ക്ലിനിക്കുകളും വണ്ടൂരിലാണുള്ളത്.

പനി ബാധിച്ച് ഇയാളിൽ നിന്നും യുവാവ് ചികിത്സ തേടിയിരുന്നു. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.

മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ്

04.09.2024,05.09.2024

ലക്ഷണങ്ങൾ തുടങ്ങി

06.09.2024

സ്വന്തം കാറിൽ ഫാസിൽ ക്ലിനിക്

(11:30 AM to 12:00 PM)

സ്വന്തം കാറിൽ ബാബു പാരമ്പര്യ വൈദ്യശാല, കരുളായി (07:30 PM to 07.45 PM)

JMC CLINIC (08:18 PM to 10.30 PM)

07.09.2024

ഓട്ടോയിൽ നിലമ്പൂർ പൊലീസ് ‌സ്റ്റേഷൻ(09.20 AM to 09.30 AM)

സ്വന്തം കാറിൽ ആശുപത്രിയിലേക്ക്

NIMS എമർജൻസി വിഭാഗം (07:45 PM to 08.24 PM)

NIMS ICU (07/09/2024(08.25 PM)

08/09/2024(01.00 PM)

08.09.2024

ആംബുലൻസ്

MES ഹോസ്‌പിറ്റൽ (01.25 PM)

1 MES എമർജൻസി വിഭാഗം (02.06 PM-03.55 PM)

MRI മുറി (03.59 PM-05.25 PM)

എമർജൻസി വിഭാഗം (05.35 PM-06.00 PM)

MICU UNIT -1 (06.10 PM-12.50 AM)

09.09.2024 MICU UNIT-2 (01.00 AM to 08.46 AM)

കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍

0483 2732010 0483 273206

#healthdepartment #released #routemap #year #old #who #died #Nipah #Also #contact #policestation

Next TV

Related Stories
#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

Nov 12, 2024 10:25 PM

#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

പിടിച്ചെടുത്ത വസ്‍തുക്കള്‍ ചൊവ്വ പകല്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയില്‍...

Read More >>
#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

Nov 12, 2024 10:19 PM

#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

വാർത്താസമ്മേളനം തുടരുന്നതിനിടെ പി.വി അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരോട് അൻവർ...

Read More >>
Top Stories