#KuruvaGang | ആലപ്പുഴയിൽ ഭീതി പരത്തി വീണ്ടും കുറുവ സംഘം; രണ്ട് വീടുകളിൽ കവർച്ചയും മോഷണശ്രമവും, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

#KuruvaGang | ആലപ്പുഴയിൽ ഭീതി പരത്തി വീണ്ടും കുറുവ സംഘം; രണ്ട് വീടുകളിൽ കവർച്ചയും മോഷണശ്രമവും, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Nov 12, 2024 10:47 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ആലപ്പുഴയിൽ ഭീതി പരത്തി വീണ്ടും കുറുവ കവർച്ച സംഘം. കോമളപുരത്ത് രണ്ട് വീടുകളിൽ കവർച്ചയും രണ്ട് വീടുകളിൽ മോഷണശ്രമവും നടന്നു.

മോഷ്ടാക്കൾ എത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജനങ്ങൾക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകി.

മണ്ണഞ്ചേരി കോമളപുരം മാളിയേക്കൽ കുഞ്ഞുമോന്‍റെ വീട്ടിൽ പുലർച്ചെ എത്തിയപ്പോൾ സിസിടിവിയിൽ പതിഞ്ഞതാണ്.

വാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ കുഞ്ഞുമോന്‍റെ ഭാര്യ ഇന്ദുവിന്‍റെ മാല വലിച്ച് പൊട്ടിച്ചു. വീട്ടുകാർ ഉണർന്നതോടെ കള്ളൻ ഇറങ്ങി ഓടി.

വീടിന് പിന്നിലൂടെ ഓടിയ മോഷ്ടാവ് അയൽപക്കത്തെ ഗേറ്റ് ചാടിക്കടന്ന് ഇരുളിൽ മറഞ്ഞു. മോഷ്ടാവിന്‍റെ കാൽപ്പാടുകൾ ഇവിടെ പതിഞ്ഞിട്ടുണ്ട്.

തൊട്ടടുത്ത രണ്ട് വീടുകളിലും സമാന രീതിയിൽ മോഷണശ്രമം നടന്നു. നാട്ടുകാർ തിരച്ചിലിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്തായില്ല.

രണ്ടാഴ്ചമുമ്പും മണ്ണഞ്ചേരിയിലും സമീപപ്രദേശങ്ങളിലും കുറുവാ സംഘം എത്തിയിരുന്നു. അർദ്ധനഗ്നരായി ശരീരത്തിൽ എണ്ണ തേച്ച് മാരകായുധങ്ങളുമായി എത്തിയ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

ഇന്ന് പുലർച്ചെ എത്തിയതും അതേ സംഘമാണെന്ന സംശയമാണ് പൊലീസിന്.

മണ്ണഞ്ചേരി പഞ്ചായത്തിലെ 11, 12 വാർഡുകളിലും കോമളപുരം ടാറ്റാ വെളിയ്ക്ക് സമീപമുള്ള വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രദേശവാസികൾക്ക് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റെസിഡൻസ് അസോസിയേഷനുകളുടെ യോഗവും പൊലീസ് വിളിച്ചു ചേർത്തു.

#Kuruvagang #again #spread #terror #Alappuzha #Robbery #attempted #robbery #two #houses #warning #people

Next TV

Related Stories
#Kozhikodedistrictschoolkalolsavam2024 |  എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

Nov 22, 2024 11:19 PM

#Kozhikodedistrictschoolkalolsavam2024 | എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

ഒരു വേദിയിൽ ഒഴികെ 19 വേദികളിലെയും മത്സരങ്ങൾ നാലാം നാൾ രാത്രി പത്ത് മണിക്ക് മുമ്പേ സമാപിച്ചു. ബിഇഎം സ്കൂൾ വേദിയിൽ മാത്രമാണ് മത്സരം...

Read More >>
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories