തലശ്ശേരി: (truevisionnews.com) നിയമസഭ സ്പീക്കറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക 'ആമിനാസി'ൽ എ.എൻ സറീന(70)അന്തരിച്ചു.
അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം.
പരേതനായ കെ.പി. അബൂബക്കർ ആണ് പിതാവ്. മാതാവ്: പരേതയായ എ.എൻ. ആസിയുമ്മ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എ.എൻ. ഷാഹിർ (ബിസിനസ്), എ.എൻ. ആമിന.
മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ.കെ. നിഷാദ് (മസ്കറ്റ്). സഹോദരങ്ങൾ: എ.എൻ. ജമീല, എ.എൻ. റംല, എ.എൻ. റഹ്മ, എ.എൻ. സാബിറ, എ.എൻ. അബ്ദുൾ സലാം, എ.എൻ. വാഹിദ.
കബറടക്കം ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് കബറിസ്താനിൽ.
#Speaker #ANShamseer #mother #ANZarina #passedaway