കണ്ണൂർ: (truevisionnews.com) കണ്ണൂർ മാലൂരിലെ വാഹനാപകടത്തിൽ ഇടിച്ചിട്ട വാഹനം നിർത്താതെ പോയതിനെ തുടർന്ന് യുവാവ് രക്തം വാർന്ന് റോഡിൽ കിടന്നത് 20 മിനിറ്റോളം.
ഉരുവച്ചാൽ വെള്ളിലോട്ട് ആണ് വിളക്കോട് സ്വദേശി ടി.കെ റിയാസ്(38) റോഡരികിൽ രക്തം വാർന്നുമരിച്ചത്.
ഇന്നലെ വൈകിട്ട് ഭാര്യവീട്ടിലേക്ക് പോവുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിയ്ക്കുകയായിരുന്നു.
സമീപത്തെ വീടിന്റെ മതില് തകര്‍ത്ത് വീണ ബൈക്ക് യാത്രക്കാരനെ അടുത്തുണ്ടായിരുന്നവര്‍ തിരിഞ്ഞുനോക്കിയില്ല.
ഇരുപത് മനിറ്റോളം രക്തം വാര്‍ന്നുകിടന്ന ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.
നിര്‍ത്താതെ പോയ ഇടിച്ചിട്ട കാറിനെ പിന്നീട് മാലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്നവരെ കുറിച്ച് വ്യക്തമായ വിവരമില്ലെന്ന് പൊലീസ് പറയുന്നു.
#hit #vehicle #not #stop #young #man #who #died #accident #Kannur #lay #bleeding #road #minutes