#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്
Sep 14, 2024 11:42 AM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  കർണാടകയിൽ പ്രായപൂർത്തിയാകാത്ത മകൾ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ ദളിത് കുടുംബത്തിന് ഭ്രഷ്ട്.

പതിനഞ്ചുകാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ബലാത്സംഗ വിവരം കുടുംബം അറിയുന്നത്. ഇതോടെ കുട്ടിയുടെ കുടുംബം പൊലീസിൽ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു.

ഉയർന്ന ജാതിയിൽപ്പെട്ട യുവാവാണ് ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉയർന്ന ജാതി നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു.

ഇതിൽ പ്രകോപിതരായാണ് കുടുംബത്തിന് വിലക്കേർപ്പെടുത്തിയത്. അവശ്യസാധനങ്ങൾ ഉൾപ്പെടെ വാങ്ങുന്നതിന് പോലും കുടുംബത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇത് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ ദൂരെയുള്ള കടകളിലേക്ക് പോകേണ്ടിവരികയാണെന്നും കുടുംബം പറഞ്ഞു.

അതേസമയം സംഭവത്തിൽ ആശങ്കയറിയിച്ച് ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു.

#Complaint #against #rape #15year #old #daughter #making #her #pregnant #Devastation #Dalit #family

Next TV

Related Stories
#protest |   ഭക്ഷണത്തിൽ പഴുതാര; ഹോസ്റ്റൽ മെസ്സിനെതിരെ പ്രതിഷേധം

Oct 4, 2024 08:30 AM

#protest | ഭക്ഷണത്തിൽ പഴുതാര; ഹോസ്റ്റൽ മെസ്സിനെതിരെ പ്രതിഷേധം

മെസ്സിൽ ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ഭക്ഷണത്തിൽ നിന്നും പല തവണ പഴുതാരയടക്കമുള്ള ഇഴജന്തുക്കൾ ലഭിച്ചിട്ടുണ്ടെന്നും...

Read More >>
#crime |  യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; ദലിത് യുവാവിനെ അര്‍ധനഗ്‌നനാക്കി  ചെരുപ്പുമാലയിട്ട് നടത്തിച്ചു

Oct 3, 2024 03:57 PM

#crime | യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; ദലിത് യുവാവിനെ അര്‍ധനഗ്‌നനാക്കി ചെരുപ്പുമാലയിട്ട് നടത്തിച്ചു

യുവാവിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് യുവാവിനെ നാട്ടുകാരില്‍ രണ്ട് പേര്‍ ഗ്രാമത്തിലൂടെ...

Read More >>
#buildingcollapsed | നാല് നില കെട്ടിടം തകർന്നുവീണു; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 3, 2024 03:41 PM

#buildingcollapsed | നാല് നില കെട്ടിടം തകർന്നുവീണു; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 100 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്....

Read More >>
#drugs | മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി ഉൾപ്പെടെ  അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

Oct 3, 2024 02:04 PM

#drugs | മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി ഉൾപ്പെടെ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

ഇ​വ​രി​ല്‍നി​ന്നും 3.50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 70 ഗ്രാം ​എം.​ഡി.​എം.​എ, അ​ഞ്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, 1,460 രൂ​പ, ഡി​ജി​റ്റ​ല്‍ അ​ള​വ് ഉ​പ​ക​ര​ണം...

Read More >>
#eshwarmalpe | 'യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്' ,പണത്തിന് വേണ്ടിയല്ല;  അർജുൻ വിവാദത്തിൽ ഈശ്വർ മൽപെ

Oct 3, 2024 02:01 PM

#eshwarmalpe | 'യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്' ,പണത്തിന് വേണ്ടിയല്ല; അർജുൻ വിവാദത്തിൽ ഈശ്വർ മൽപെ

ഷിരൂരിൽ താൻ ചെയ്തത് എന്താണെന്നു ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ...

Read More >>
Top Stories