#Wayanadlandslide | വയനാട് ഉരുൾപൊട്ടൽ; മൃതദേഹാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന തുടരും

#Wayanadlandslide | വയനാട് ഉരുൾപൊട്ടൽ; മൃതദേഹാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന തുടരും
Sep 13, 2024 10:33 PM | By Jain Rosviya

കൊച്ചി: (truevisionnews.com)വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിൽ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ.

മൃതദേഹാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന തുടരും.

കണ്ടെത്താനാവാത്തവരുടെ കുടുംബത്തിനുള്ള സഹായം നൽകാൻ ഓഖി ദുരന്തത്തിൽ കാണാതായവരുടെ കുടുംബത്തിന് നൽകിയതു പോലുള്ള മാതൃക പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. 

ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായ കുട്ടികളുടെ മനസികപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ദീർഘകാല പദ്ധതികൾ സംബന്ധിച്ച് ഹൈകോടതി വിശദീകരണം തേടി.

കുട്ടികളുടെ സംരക്ഷണത്തിനൊപ്പം പഠനമുൾപ്പെടെ കാര്യങ്ങൾക്ക് സമഗ്ര പദ്ധതി ആവിഷ്‌കരിക്കണം. ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികളിൽ ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സംതൃപ്തി രേഖപ്പെടുത്തി.

ദുരന്തമേഖലയിലെ പരാതിപരിഹാര സെല്ലിൽ ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചക്കകം തീർപ് കൽപിക്കാനായില്ലെങ്കിൽ അറിയിക്കണമെന്ന് നിർദേശിച്ചു.

ദുരന്തബാധിതർക്കായി പ്രത്യേക ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് പരിഗണിക്കണം. യുനിസെഫ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്ന കൗൺസലിങ്ങും മറ്റ് നടപടികളുമാണ് കുട്ടികളുടെ കാര്യത്തിൽ സ്വീകരിച്ചതെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചു.

ആരോഗ്യപ്രവർത്തകരുടെ സംഘം 964 വീടുകളിലെത്തി നടപടികൾ സ്വീകരിച്ചു. രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ ഫോസ്റ്റർ കെയർ സംരക്ഷണയിലാണ്.

ഈ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.

ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടികൾക്ക് ഈ സേവനം ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.

#Wayanad #landslide #DNA #tests #continue #determine #identity #remains

Next TV

Related Stories
മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭയോഗ തീരുമാനം

Jul 10, 2025 12:25 PM

മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭയോഗ തീരുമാനം

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം, ബിന്ദുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭയോഗ...

Read More >>
 ജാഗ്രത പാലിക്കണം ; കൊല്ലത്ത് മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ

Jul 10, 2025 11:50 AM

ജാഗ്രത പാലിക്കണം ; കൊല്ലത്ത് മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ

കൊല്ലത്ത് മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം; കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തല്‍

Jul 10, 2025 11:24 AM

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം; കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തല്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം, കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് ...

Read More >>
വിസി പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ല, മുറിയിൽ കയറി റജിസ്ട്രാര്‍; സർവകലാശാല ആസ്ഥാനത്ത് വൻ പ്രതിഷേധത്തിന് സാധ്യത

Jul 10, 2025 11:18 AM

വിസി പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ല, മുറിയിൽ കയറി റജിസ്ട്രാര്‍; സർവകലാശാല ആസ്ഥാനത്ത് വൻ പ്രതിഷേധത്തിന് സാധ്യത

കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നതിനിടെ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല...

Read More >>
Top Stories

//Truevisionall