#KeralaBlasters | ആവേശമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വടംവലി; തിരുവോണ ദിനത്തിൽ ആദ്യ മത്സരം

#KeralaBlasters | ആവേശമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വടംവലി; തിരുവോണ ദിനത്തിൽ ആദ്യ മത്സരം
Sep 13, 2024 07:47 PM | By VIPIN P V

കൊച്ചി: (truevisionnews.com) കേരള ബ്ലാസ്റ്റേഴ്സിലെ പ്രതിരോധ താരങ്ങളും മുന്നേറ്റ താരങ്ങളും തമ്മിൽ വടംവലി മത്സരം നടന്നാൽ ആര് ജയിക്കും? കൊച്ചിയിൽ പരിശീലനത്തിനു മുന്നോടിയായാണ് ബാസ്റ്റേഴ്സ് താരങ്ങളുടെ വടംവലി മത്സരം നടന്നത്.

പരിശീലകൻ മികായേൽ സ്റ്റാറേയെ ആയിരുന്നു റഫറി. നായകൻ അഡ്രിയാൻ ലൂണയുടെ ടീമും ഉപനായകനും പ്രതിരോധ താരവുമായ മിലോസ് ഡ്രിൻസിചിന്‍റെ നേതൃത്വത്തിലുള്ള ടീമും തമ്മിലാണ് സൗഹൃദ വടംവലി നടന്നത്.

ഇതിന്‍റെ വിഡിയോ ബ്ലാസ്റ്റേഴ്സ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/reel/C_2VazFv0XK/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

എട്ടുമാസം നീളുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ 11ാം സീസണിന് വെള്ളിയാഴ്ച രാത്രി കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തിരി തെളിയും.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റി എഫ്.സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.

ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്.സിയാണ് എതിരാളികൾ. 10 സീസണുകൾ പൂർത്തിയാക്കിയെങ്കിലും കിരീടം ബ്ലാസ്റ്റേഴ്സിന് ഇന്നും കിട്ടാക്കനിയാണ്.

മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും വീണ ടീമിന് ഇത്തവണ ആരാധകർക്കിടയിൽ മതിപ്പുണ്ടാക്കിയേ തീരൂ.

മൊറോക്കൻ മുൻനിര താരം നേഹ സദോയി, സ്പാനിഷ് ഫോർവേഡ് ജീസസ് ജിമിനെസ്, ഫ്രഞ്ച് പ്രതിരോധ താരം അലക്സാണ്ടർ കോഫ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ തട്ടകത്തിലെത്തിച്ചവരിൽ പ്രമുഖർ.

#Blasters #tugofwar #excitement #First #match #Thiruvonamday

Next TV

Related Stories
വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 12:07 PM

വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട്...

Read More >>
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
Top Stories










Entertainment News