തിരുവനന്തപുരം: (truevisionnews.com)കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയെ കണ്ടെത്തി.
അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്‌ലി ജോസ് (12 )-ന് വേണ്ടിതിരച്ചിൽ തുടരുകയാണ്കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ച് മണിയോടെയാണ് ജിയോ തോമസ് (10) എന്ന കുട്ടിയെ കണ്ടെത്തിയത്.
തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്ലി ജോസ് സെക്രട്ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
കുട്ടിക്കായി അഞ്ചുതെങ്ങ് പോലീസ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
#student #took #bath #AnchuTheng #sea #gone #missing #search #continues