#SitaramYechury | യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടം - എം എ ബേബി

#SitaramYechury | യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടം - എം എ ബേബി
Sep 12, 2024 05:37 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് എം എ ബേബി.

മതേരത്വവും ഭരണഘടനാമൂല്യങ്ങളും വീണ്ടെടുക്കാന്‍ സമരനായകന്മാരിലൊരാളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ വിയോഗമെന്നും എം എ ബേബി പറഞ്ഞു.

ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയരംഗത്ത് ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യമാണുള്ളത്. ഇവര്‍ക്കെതിരെ സന്ധിയില്ലാ സമരമാണ് സീതാറാം നയിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ ആവശ്യമുള്ളിടത്താണ് അപ്രതീക്ഷിത വിയോഗമെന്നും എം എ ബേബി പറഞ്ഞു. നാല് പതിറ്റാണ്ടിലധികം താനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചു.

ഒന്നിച്ച് സമരം ചെയ്ത ഓര്‍മയുണ്ട്. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ പോകേണ്ടിവന്നവരാണ് താനും യെച്ചൂരിയുമടക്കം ആ തലമുറയിലുണ്ടായിരുന്നവര്‍.

എല്ലായ്‌പ്പോഴും സൗഹൃദം പുലര്‍ത്തിയിരുന്ന സൗമ്യ മുഖനായിരുന്നു സീതാറാമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ വിയോഗം. മൃതദേഹം എയിംസിന് വിട്ടുനല്‍കാനാണ് തീരുമാനം.

#Yechury #death #huge #loss #left #movement #MABaby

Next TV

Related Stories
#childdeath | കണ്ണൂരിൽ തിളച്ച വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു

Sep 17, 2024 11:01 PM

#childdeath | കണ്ണൂരിൽ തിളച്ച വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു

പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക്...

Read More >>
#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

Sep 17, 2024 10:47 PM

#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരമ്പര്യ ചികിത്സകന്‍റെയടുക്കലും...

Read More >>
#Hemacommitteereport | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല; അന്വേഷണസംഘത്തോട് വ്യക്തമാക്കി

Sep 17, 2024 10:23 PM

#Hemacommitteereport | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല; അന്വേഷണസംഘത്തോട് വ്യക്തമാക്കി

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം...

Read More >>
#attack |  വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

Sep 17, 2024 10:10 PM

#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എത്തിയ ഇവരെ വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചതെന്നാണ്...

Read More >>
Top Stories