#mobilephoneexploded | കോഴിക്കോട് സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പിലെത്തിച്ച ഫോണ്‍ പൊട്ടിത്തെറിച്ചു; ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

#mobilephoneexploded | കോഴിക്കോട് സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പിലെത്തിച്ച ഫോണ്‍ പൊട്ടിത്തെറിച്ചു; ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
Sep 17, 2024 10:53 PM | By VIPIN P V

മുക്കം: (truevisionnews.com) കോഴിക്കോട് മുക്കത്ത് സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പിലെത്തിച്ച ഫോണ്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു.

മുക്കം കൊടിയത്തൂരിലെ ചാലില്‍ മൊബെെല്‍ ഷോപ്പില്‍ ചൊവ്വാഴ്ച വൈകീട്ട് നാല്‌ മണിയോടെയാണ് സംഭവം. ഒരാഴ്ച്ചയോളമായി ഫോണിന്‍റെ ബാറ്ററിക്ക് തകരാർ ഉണ്ടെങ്കിലും ഫോണ്‍ വീട്ടുകാര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു.

ഫോണ്‍ നന്നാക്കാനായി വീട്ടുടമസ്ഥന്‍ മൊബെെല്‍ ഷോപ്പില്‍ എത്തിക്കുകയും ജീവനക്കാരന്‍ സര്‍വ്വീസിനായി ഫോണ്‍ തുറക്കുകയും ചെയ്തതോടെയാണ് തീപ്പിടിച്ച് പൊട്ടിത്തെറിച്ചത്.

തീ ആളിക്കത്തിയെങ്കിലും ജീവനക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.

കേടുവന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്‍റെ അപകട സാധ്യത ജനങ്ങള്‍ മനസ്സിലാക്കണമെന്ന് മൊബെെല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു.

#Phone #brought #mobile #shop #Kozhikode #service #exploded #employee #escaped #unhurt

Next TV

Related Stories
Top Stories










Entertainment News