കൊയിലാണ്ടി: (truevisionnews.com) ചെങ്ങോട്ടുകാവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന 49 കാരൻ മരിച്ചു. ചെങ്ങോട്ടുകാവ് ജീസസ് ഹൗസിൽ ജീവരാഗാണ് (49) ഇന്ന് രാവിലെ മരിച്ചത് .
ചെങ്ങോട്ടുകാവിൽ ചൊവ്വാഴ്ച വൈകീട്ട് ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടം വരുത്തിയ അതേ ബസിൽ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ച ശേഷം ജീവരാഗിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കണ്ണൂരിലേക്ക് പോകുന്ന കെഎൽ 56 എഎച്ച് 3033 നമ്പർ ബസാണ് അപകടം വരുത്തിയത്. ചെങ്ങോട്ടുകാവ് കാര്യാവിൽ ചന്ദ്രശേഖരന്റെയും സുശീലാമ്മയുടെയും മകനാണ് ജീവരാഗ്. ഭാര്യ: ജസ്‌ന. മക്കൾ: ജീവ്ന, ജഗത് ചന്ദ്രജീവൻ. സഹോദരൻ: ജിതേന്ദുകുമാർ,
#Bus #bike #accident #Injured #person #dies