ബംഗളൂരു: (truevisionnews.com) സ്കൂട്ടർ ഷോറൂമിന് തീയിട്ട് നശിപ്പിച്ച് യുവാവ് . സ്കൂട്ടർ വാങ്ങിയ തൊട്ടടുത്ത ദിവസം തന്നെ തകരാർ സംഭവിച്ചത് നിരവധി തവണ ഷോറൂം സന്ദർശിച്ചിട്ടും ശരിയാക്കി നൽകാത്തതിൽ പ്രതിഷേധിച്ചാണ് യുവാവ് സ്കൂട്ടർ ഷോറൂമിന് തീയിട്ടത് .
നദീം (26) എന്ന യുവാവാണ് കലബുറഗിയിലെ ഒല സ്കൂട്ടർ ഷോറൂമിന് തീയിട്ടത്. വാഹനത്തിന്റെ തകരാർ പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയപ്പോൾ ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് തീയിടുകയുമായിരുന്നു.
ആറ് വാഹനങ്ങളും ഷോറൂമിലെ കമ്പ്യൂട്ടർ സിസ്റ്റവും കത്തിനശിച്ചു. സംഭവത്തിൽ 8.5 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായാണ് കണക്ക്. കഴിഞ്ഞ ആഗസ്റ്റിലാണ് യുവാവ് ഷോറൂമിൽനിന്ന് സ്കൂട്ടർ വാങ്ങിയത്.
സ്കൂട്ടറിന്റെ തകരാർ പരിഹരിക്കാൻ നിരവധി തവണ ഷോറൂമുമായി ബന്ധപ്പെട്ടെങ്കിലും യുവാവിന്റെ പരാതി കമ്പനി അവഗണിച്ചതാണ് തീയിടാൻ കാരണമെന്ന് കലബുറഗി പൊലീസ് പറഞ്ഞു. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
#problem #not #resolved #Youth #set #fire #scooter #showroom #arrested