കുറ്റ്യാടി ( കോഴിക്കോട് ) : ( www.truevisionnews.com ) കോഴിക്കോട് മരുതോങ്കരയിൽ പട്ടാപ്പകൽ വീട്ടിൽ മോഷണം. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രൻ്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വർണാഭരണങ്ങൾ ഉൾപ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷണം പോയിട്ടുണ്ട്. ഞായറാഴ്‌ച വീട്ടുകാർ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം.
നാലുപവന്റെ പാദസരം, രണ്ടുപവൻ്റെ വള, അൻപതിനായിരം രൂപയുടെ ഡയമണ്ട് മാല, കമ്മൽ, ടോർച്ച്, രണ്ടായിരം രൂപ തുടങ്ങിയവയാണ് മോഷ്‌ടിക്കപ്പെട്ടത്.
വീട്ടുകാർ തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്‌ദരും പോലീസും വീട്ടിലെത്തി പരിശോധന നടത്തി.
#house #burglary #broad #daylight #Maruthonkara #Kozhikode #Gold #money #were #stolen