#SHEBIN | 'പ്രധാന 'വർഗീയ' സംഘടന എന്ന സത്യത്തെ മറച്ചു വെച്ചു; താങ്കള്‍ പറഞ്ഞ 'പ്രധാന സംഘടന'യാണ് എന്റെ വാപ്പയെ കൊന്നത്; ഷംസീറിനെ വിമര്‍ശിച്ച് സിപിഎം രക്തസാക്ഷിയുടെ മകന്‍

#SHEBIN | 'പ്രധാന 'വർഗീയ' സംഘടന എന്ന സത്യത്തെ മറച്ചു വെച്ചു; താങ്കള്‍ പറഞ്ഞ 'പ്രധാന സംഘടന'യാണ് എന്റെ വാപ്പയെ കൊന്നത്; ഷംസീറിനെ വിമര്‍ശിച്ച് സിപിഎം രക്തസാക്ഷിയുടെ മകന്‍
Sep 10, 2024 03:32 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കർ എ. എൻ ഷംസീറിനെതിരെ വിമർശനവുമായി സിപിഎം രക്തസാക്ഷിയുടെ മകൻ.

ആർഎസ്എസ് പ്രധാന സംഘടനയല്ല പ്രധാന വർഗീയ സംഘടന എന്ന് പറയണം.

ആർഎസ്എസിന്‍റെ വർഗീയത മറന്നുള്ള ഷംസീറിന്റെ പ്രസ്താവന കേട്ട് രക്തസാക്ഷികളുടെ കുടുംബങ്ങൾ തരിച്ചിരിക്കുകയാണെന്ന് മേപ്പയൂരിലെ രക്ത സാക്ഷി ഇബ്രാഹിമിന്‍റെ മകൻ ഷെബിൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നുംആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നുമായിരുന്നു ഷംസീർ പറഞ്ഞത്.

എന്നാൽ പ്രധാന 'വർഗീയ' സംഘടന എന്ന സത്യത്തെ മറച്ചു വെച്ചുകൊണ്ട് 'പ്രധാന സംഘടന' എന്ന് മാത്രം പറയുന്നതിലെ രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടണമെന്ന് ഷെബിൻ പറയുന്നു. 'വർഗീയത' എന്നത് ഉറക്കെ പറയേണ്ട വാക്ക് തന്നെയാണ്.

ഷംസീറൊക്കെ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം ആർ എസ് എസ്സിനെ പ്രീതിപെടുത്താനുള്ളതാവരുത്. പ്രധാന സംഘടന എന്ന ലേബലിൽ ആർഎസ്എസിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇങ്ങനെ നോർമലൈസ് ചെയ്യുന്നത് കാണുമ്പോൾ, അവരാൽ കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങൾ ഇതൊക്കെ കേട്ട് തരിച്ചിരിപ്പാണ് എന്ന സത്യം മിനിമം മനസിലാക്കണം.

'പ്രധാന സംഘടന' എന്ന് മാത്രം പറഞ്ഞുകൊണ്ട് താങ്കൾ ആർകാണീ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്? താങ്കളീ പറഞ്ഞ 'പ്രധാന സംഘടന' രാജ്യത്ത് വംശഹത്യകൾ നടത്തിയവരുടെ സംഘടനയാണ്.

മതത്തിന്റെയും ജാതിയുടെയും പേരിൽ ഇന്നും കൊലപാതകങ്ങൾ നടത്തികൊണ്ടിരിക്കുന്ന സംഘടനയാണ്. ഭക്ഷണത്തിന്റെ പേരിൽ പോലും മനുഷ്യനെ മൃഗീയമായി കൊല്ലുന്നവന്റെ സംഘടനയാണ്‌-ഷെബിൻ പറയുന്നു .

ഈ ആർ എസ് എസ് എന്ന 'വർഗീയ' സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന്‌ കളഞ്ഞത്. ഇതേ പോലെ അനേകം രക്തസാക്ഷികളെ ഇവിടെ സൃഷ്ടിച്ചു വെച്ചതും. വർത്തമാന ഇന്ത്യയിൽ നിങ്ങളെ പോലുള്ളവരാൽ വെള്ള പൂശപ്പെടേണ്ട സംഘടനയല്ല ആർ എസ് എസ്.

ഇന്ത്യയിൽ ആർ എസ് എസ് എന്നത് 'പ്രധാന വർഗീയ സംഘടനയാണ്'. മനുഷ്യനെ കൊന്നുകളയാൻ യാതൊരു മടിയുമില്ലാത്ത 'തീവ്രസ്വഭാവമുള്ള പ്രധാന വർഗീയ സംഘടന'. അതങ്ങിനെ തന്നെയേ പറയാവൂ- ഷെബിൻ ഫേസ്ബുക്കിൽ കുറിച്ചു.

#major #communalorganisation #father #killed #main #organization #mentioned #Son #CPM #martyr #criticizes #Shamsir

Next TV

Related Stories
#CPM | വിഭാഗീയത രൂക്ഷം; സംസ്ഥാന സമ്മേളനം നടക്കേണ്ട കൊല്ലത്ത് നിരന്തരം കയ്യാങ്കളി, സിപിഎം നേതൃത്വത്തിന് തലവേദന

Nov 29, 2024 07:13 AM

#CPM | വിഭാഗീയത രൂക്ഷം; സംസ്ഥാന സമ്മേളനം നടക്കേണ്ട കൊല്ലത്ത് നിരന്തരം കയ്യാങ്കളി, സിപിഎം നേതൃത്വത്തിന് തലവേദന

സംസ്ഥാന കമ്മിറ്റി അംഗങ്ങളെ അടക്കം പ്രതിഷേധക്കാർ സമ്മേളന ഹാളിൽ പൂട്ടിയിട്ടെന്ന് ഒരു വിഭാഗം...

Read More >>
#train | ഭാര്യയുമായി വാക്കുതര്‍ക്കം; ഒന്നര വയസുകാരി മകളുമായി യുവാവ് ട്രെയിന് മുന്നില്‍ ചാടിയത് കുടുംബ കലഹത്തെ തുടര്‍ന്നെന്ന് നിഗമനം

Nov 29, 2024 06:47 AM

#train | ഭാര്യയുമായി വാക്കുതര്‍ക്കം; ഒന്നര വയസുകാരി മകളുമായി യുവാവ് ട്രെയിന് മുന്നില്‍ ചാടിയത് കുടുംബ കലഹത്തെ തുടര്‍ന്നെന്ന് നിഗമനം

കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തു. സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായ സ്‌നേഹയുമായി പ്രണയ...

Read More >>
#MissingCase | വെളിച്ചക്കുറവും കാട്ടാനക്കൂട്ടവും വെല്ലുവിളി; സ്ത്രീകളെ തെരയാൻ കാട്ടിലേക്ക് പോയ രണ്ട് സംഘം മടങ്ങി

Nov 29, 2024 06:24 AM

#MissingCase | വെളിച്ചക്കുറവും കാട്ടാനക്കൂട്ടവും വെല്ലുവിളി; സ്ത്രീകളെ തെരയാൻ കാട്ടിലേക്ക് പോയ രണ്ട് സംഘം മടങ്ങി

നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് ഫോൺ സ്വിച്ച് ഓഫ്...

Read More >>
#arrest | കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

Nov 29, 2024 06:19 AM

#arrest | കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

പെരുമണ്ണയിൽ കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സഞ്ജയ് പസ്വാൻ...

Read More >>
#MissingCase | 'ബാറ്ററി തീരും, മൊബൈൽ ഓഫാകും'; വനത്തിൽ നിന്ന് അവസാനം വന്ന കോൾ, കാണാതായ മൂന്ന് സ്ത്രീകൾക്കായി രാത്രിയിലും തെരച്ചിൽ

Nov 29, 2024 06:05 AM

#MissingCase | 'ബാറ്ററി തീരും, മൊബൈൽ ഓഫാകും'; വനത്തിൽ നിന്ന് അവസാനം വന്ന കോൾ, കാണാതായ മൂന്ന് സ്ത്രീകൾക്കായി രാത്രിയിലും തെരച്ചിൽ

കഴിഞ്ഞ ദിവസം ഉച്ചിക്ക് ഒരു മണിയോടെയാണ് മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ ഇവർ വഴി തെറ്റി കാട്ടിൽ...

Read More >>
Top Stories

GCC News