#Accident | ബൈക്ക് നിയന്ത്രണംതെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; സഹയാത്രികന് പരിക്ക്

#Accident | ബൈക്ക് നിയന്ത്രണംതെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; സഹയാത്രികന് പരിക്ക്
Sep 9, 2024 09:51 AM | By ShafnaSherin

മാങ്കാംകുഴി (ആലപ്പുഴ ): (truevisionnews.com)നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്ക്. മാങ്കാംകുഴി ജിതിന്‍ നിവാസില്‍ വിമുക്ത ഭടന്‍ മധുവിന്റെയും ശാരിയുടെയും മകന്‍ ജിതിന്‍ (30)ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന തുഷാര ഭവനത്തില്‍ തുളസിധരന്‍ പിള്ളയുടെ മകന്‍ തരുണി (28)നാണ് പരിക്കേറ്റത്.

വെട്ടിയാര്‍ പ്രേംനാഥ് സ്മാരക ലൈബ്രറിയുടെ മുന്‍വശത്ത് ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം.ഉടന്‍ തന്നെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചു.

കോട്ടയത്തുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ജിതിന്‍. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

ഭാര്യ: ശിശിര. ഏക മകള്‍ ഋതിക. കുറത്തികാട് പോലീസ് കേസെടുത്തു. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ നടക്കും.

#young #man #died #after #losing #control #bike #hitting #electricity #Passenger #injured

Next TV

Related Stories
#Congress  | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു',  തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

Nov 24, 2024 11:30 AM

#Congress | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു', തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും നേതാക്കാൾ...

Read More >>
#accident | ബൈക്ക് വാനിൽ ഇടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

Nov 24, 2024 10:49 AM

#accident | ബൈക്ക് വാനിൽ ഇടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#rationcardmustering | മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്

Nov 24, 2024 10:43 AM

#rationcardmustering | മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്

വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് മുടങ്ങിയവര്‍ക്ക് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി....

Read More >>
Top Stories