#Missingcase | വിഷ്ണുജിത്ത് കോയമ്പത്തൂരില്‍?; അവസാന ടവര്‍ ലൊക്കേഷന്‍ പുതുശേരിക്ക് സമീപം

#Missingcase | വിഷ്ണുജിത്ത് കോയമ്പത്തൂരില്‍?; അവസാന ടവര്‍ ലൊക്കേഷന്‍ പുതുശേരിക്ക് സമീപം
Sep 9, 2024 09:29 AM | By ShafnaSherin

മലപ്പുറം: (truevisionnews.com)പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ സെപ്റ്റംബര്‍ നാലിനാണ് കാണാതായത്. അന്നേദിവസം രാത്രി 8.10 ന് വിഷ്ണുജിത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിഷ്ണുജിത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് ലഭിച്ചു. കാണാതായ ദിവസം വൈകീട്ട് 7.45 നാണ് വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്.

തുടര്‍ന്ന് കോയമ്പത്തൂര്‍ ഭാഗത്തേയ്ക്കുള്ള ബസില്‍ കയറി. വിഷ്ണുജിത്തിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ വാളയാര്‍ ഹൈവേയില്‍ പുതുശേരിക്ക് സമീപമാണ്. വിഷ്ണുജിത്ത് കോയമ്പത്തൂരിലെത്തി എന്ന നിഗമനത്തിലാണ് പൊലീസ്.

ഇതനുസരിച്ച് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങളിലുള്ളത് വിഷ്ണുജിത്ത് തന്നെയെന്ന് സഹോദരി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

കല്യാണത്തിന്റെ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കുന്നതിന് പോകുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങളൊന്നും വിഷ്ണുജിത്ത് പറഞ്ഞിരുന്നില്ല. ഇതും ഫോണ്‍ വിളിച്ചപ്പോള്‍ മാത്രമാണ് അറിഞ്ഞത്.

ഇവിടെ നിന്ന് പോകുമ്പോള്‍ വിഷ്ണുജിത്തിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. കോയമ്പത്തൂരില്‍ തങ്ങള്‍ക്ക് ബന്ധുക്കളില്ല. സേലത്ത് ബന്ധുക്കളുണ്ട്. എന്നാല്‍ വിഷ്ണുജിത്ത് അവിടെ എത്തിയിട്ടില്ല.

ജോലി ചെയ്യുന്ന സ്ഥലത്ത് തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ ഉണ്ട്. എന്നാല്‍ അയാള്‍ കോയമ്പത്തൂര്‍ സ്വദേശിയാണോ എന്ന് അറിയില്ലെന്നും സഹോദരി പറഞ്ഞു. വിഷ്ണുജിത്തിന് കോയമ്പത്തൂരില്‍ സുഹൃത്തുക്കളില്ലെന്ന് പിതാവും സ്ഥിരീകരിച്ചു.

ഇതിന് മുന്‍പ് വിഷ്ണുജിത്ത് കോയമ്പത്തൂരില്‍ പോയിട്ടില്ല. വീട്ടില്‍ നിന്ന് പോകുമ്പോള്‍ ബാഗ് ഉണ്ടായിരുന്നില്ല. പാലക്കാട് പോകുകയാണെന്ന് പറഞ്ഞിരുന്നില്ലെന്നും വിഷ്ണുജിത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു.

ഇന്നലെ വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. വിഷ്ണുജിത്തിനെ കാണാതായതോടെ ബന്ധുക്കള്‍ ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ബുധനാഴ്ച അമ്മയുടെ കൈയില്‍ നിന്ന് അഞ്ഞൂറ് രൂപ വാങ്ങിയിരുന്നു.

ഈ പണവുമായാണ് പാലക്കാട്ടേയ്ക്ക് വണ്ടികയറിയത്. പാലക്കാട് കഞ്ചിക്കോടാണ് വിഷ്ണു ജോലി ചെയ്യുന്നത്. സുഹൃത്തിന്റെ കൈയില്‍ നിന്ന് ഒരു ലക്ഷം രൂപ ലഭിച്ചതായി വിഷ്ണുജിത്ത് കടുംബത്തെ അറിയിച്ചിരുന്നു. അന്ന് വരുന്നില്ലെന്നും പാലക്കാടുള്ള ബന്ധുവീട്ടില്‍ തങ്ങുമെന്നും വിഷ്ണുജിത്ത് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.

#Vishnujith #Coimbatore #Final #tower #location #near #Pudusherry

Next TV

Related Stories
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Nov 24, 2024 07:54 PM

#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ...

Read More >>
#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

Nov 24, 2024 07:33 PM

#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു...

Read More >>
#drowned |  വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Nov 24, 2024 07:21 PM

#drowned | വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വീടിനടുത്തുള്ള ഏറ്റാംകുളത്ത് ഞായറാഴ്ച രാവിലെ എട്ടരയോടെയാണ്...

Read More >>
#accident |  മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Nov 24, 2024 07:16 PM

#accident | മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കയർ കെട്ടിയത് കാണാതെയാണ് അപകടം ഉണ്ടായത്. സെയ്ദ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു....

Read More >>
Top Stories