#Crime | കുടുംബ പ്രശ്നത്തെ തുടർന്ന് വാക്കേറ്റം; അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു

#Crime | കുടുംബ പ്രശ്നത്തെ തുടർന്ന് വാക്കേറ്റം; അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു
Sep 9, 2024 07:04 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വർക്കല കാറാത്തല സ്വദേശിയായ 36 വയസ്സുള്ള അജിത് ആണ് മരിച്ചത്.

സഹോദരൻ അജേഷ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാത്രി 9.45 നാണ് സംഭവമുണ്ടായത്. തലയ്ക്കും മുഖത്തിനും ഗുരുതരമായ വെട്ടേറ്റ അജിത്തിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

#Argument #due #family #problem #younger #brother #killed #older #brother

Next TV

Related Stories
മനസാക്ഷി ഇല്ലാതായോ....! ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയോട് ലൈംഗികാതിക്രമം; ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍

Jun 15, 2025 04:04 PM

മനസാക്ഷി ഇല്ലാതായോ....! ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയോട് ലൈംഗികാതിക്രമം; ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍

മൂന്നര വയസുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ്...

Read More >>
Top Stories