മുബൈ : (truevisionnews.com) എഗ്മൂറിൽ ഡംബൽ ഉപയോഗിച്ചുള്ള അടിയേറ്റ് ബിഹാറി യുവാവ് മരിച്ച സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിലായി.
ഇരുവരും പ്രദേശത്തെ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെയുണ്ടായ തർക്കത്തെ തുടർന്നു ബിഹാറിൽ നിന്നു തന്നെയുള്ള കുട്ടി ഡംബൽ ഉപയോഗിച്ച് രാഹുൽ കുമാർ (18) എന്ന യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ജോലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണു കൊലപാതകമെന്നു കുട്ടി പൊലീസിനോട് സമ്മതിച്ചു.
പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയെ സർക്കാർ ഒബ്സർവേഷൻ ഹോമിൽ മാറ്റിയിട്ടുണ്ട്.
#young #man #died #after #being #hit #with #dumbbell #15year #old #boy #arrested