കോഴിക്കോട് : (www.truevisionnews.com) കുറ്റ്യാടി മൊകേരി ടൗണിലും പരിസരങ്ങളിലുമായി അനധികൃത വിൽപനക്ക് വേണ്ടി സൂക്ഷിച്ച ആറ് കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ.
നടുപ്പൊയിൽ സ്വദേശി പുതിയോട്ടിൽ ധർമ്മരാജനെയാണ് (59) നാദാപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മൊകേരി ഭാഗത്ത് പരിശോധന നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ധർമരാജൻ പിടിയിലായത്.
എക്സൈസ് അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എ.കെ.ശ്രീജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്.) വി.സി.വിജയൻ, സി.എം.സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ഷിരാജ്, പി.പി.ശ്രീജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ എൻ.കെ.നിഷ,
ഡ്രൈവർ ബബിൻ എന്നിവർ റെയ്ക്കിൽ പങ്കെടുത്തു. പ്രതിയെ നാദാപുരം കോടതി രണ്ടാഴ്ച്ചത്തേക്ക് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
#Middle #aged #man #arrested #foreign #liquor #Mokeri #Kozhikode