#missing | കണ്ണൂരിൽ വീട്ടമ്മയെ കാണാതായതായി പരാതി; ചീങ്കണ്ണിപ്പുഴയിൽ തിരച്ചിൽ

#missing | കണ്ണൂരിൽ വീട്ടമ്മയെ കാണാതായതായി പരാതി; ചീങ്കണ്ണിപ്പുഴയിൽ തിരച്ചിൽ
Sep 4, 2024 10:54 PM | By Susmitha Surendran

കേളകം: (കണ്ണൂർ ) (truevisionnews.com)  അടക്കാത്തോട് മുട്ടു മാറ്റിയിൽ വീട്ടമ്മയെ കാണാതായതായി പരാതി.

ചീങ്കണ്ണിപ്പുഴയിൽ നാട്ടുകാരും, എമർജൻസി റസ്പോൺസ് ടീമും വ്യാപക തിരച്ചിൽ നടത്തി. മുട്ടുമാറ്റിയിൽ ചെറിയാൻ്റെ ഭാര്യ ഷാൻ്റി യെയാണ് ബുധനാഴ്ച്ച ഉച്ചക്ക് ശേഷം കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പോലീസിൽ പരാതി നൽകിയത്.

തുടർന്ന് കേളകം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി.ശ്രീജേഷിൻ്റെ നേതൃത്വത്തിൽ പോലീസും, വനം വകുപ്പ് ജീവനക്കാരും, പേരാവൂർ ഫയർഫോഴ്സ് സംഘവും, നാട്ടുകാരും ചീങ്കണ്ണിപ്പുഴയിൽ ബുധനാഴ്ച്ച രാത്രി ഒമ്പത് മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

വീട്ടമ്മയെ ഉച്ചയോടെ പുഴക്കരയിൽ കണ്ടതായി സൂചനയെ തുടർന്നാണ് പുഴയിൽ തിരച്ചിൽ നടത്തിയത്.

കേളകം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമി, അഞ്ചാം വാർഡ് മെമ്പർ ബിനു മാനുവൽ തുടങ്ങിയവരുടെ നേതൃത്യത്തിൽ നാട്ടുകാരും തിരച്ചിൽ നടത്തി. തിരച്ചിൽ വ്യാഴാഴ്ച രാവിലെ മുതൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

#Housewife #reported #missing #Kannur #Searching #Alligator #River

Next TV

Related Stories
#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

Sep 19, 2024 09:54 PM

#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ്...

Read More >>
#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

Sep 19, 2024 09:33 PM

#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ...

Read More >>
#StrayDogs |  തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

Sep 19, 2024 09:10 PM

#StrayDogs | തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ...

Read More >>
#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

Sep 19, 2024 09:04 PM

#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

ശസ്ത്രക്രീയക്കാവശ്യമായ മുഴുവൻ ചിലവും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ്...

Read More >>
#accident | കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് അപകടം; കാർ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്ക്

Sep 19, 2024 09:00 PM

#accident | കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് അപകടം; കാർ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്ക്

മാക്കൂൽ പീടികയിലേക്ക് വരികയായിരുന്ന KL 58 AJ 0435 നെക്സോ ബെലേനൊ കാർ ആണ് അപകടത്തിൽ...

Read More >>
#PVAnwar | പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍; പരാതി കൈമാറിയത് പ്രത്യേക ദൂതന്‍ വഴി

Sep 19, 2024 08:59 PM

#PVAnwar | പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍; പരാതി കൈമാറിയത് പ്രത്യേക ദൂതന്‍ വഴി

പി ശശി സിപിഐഎം സംസ്ഥാന സമിതി അംഗമായതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി...

Read More >>
Top Stories