കൊല്ലം: (truevisionnews.com) ഓണം പ്രമാണിച്ച് വിൽപ്പന നടത്താനായി കൊണ്ടുവന്ന എം.ഡി.എം.എ.യുമായി യുവതി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ .
കൊല്ലം ഇരവിപുരം പുത്തൻനട നഗർ-197, റെജിഭവനത്തിൽ റെജി (45), എറണാകുളം വൈപ്പിൻ പെരുമ്പള്ളിയിൽ ആര്യ (26) എന്നിവരെ വെള്ളയിട്ടമ്പലത്തുനിന്നാണ് പോലീസിന്റെ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്‌സ്) സംഘം തിങ്കളാഴ്ച രാത്രി പത്തുമണിയോടെ അറസ്റ്റ് ചെയ്തത്.
താത്കാലിക രജിസ്ട്രേഷൻ നമ്പർപ്ലേറ്റ് വച്ച പുതിയ കാറിൽ എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് 50 ഗ്രാം എം.ഡി.എം.എ.യുമായി വരുകയായിരുന്നു ഇരുവരും.
രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന എം.ഡി.എം.എ. കവറിലാക്കി കാറിലെ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കൊല്ലം സ്വദേശികൾ ഉൾപ്പെട്ട എം.ഡി.എം.എ. കടത്തിനെപ്പറ്റി പോലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം നിരീക്ഷണം ശക്തമാക്കിയിരുന്നു.
റെജി മറ്റ് കേസുകളിലും പ്രതിയാണ്. സംഘത്തിലുള്ള കൊല്ലത്തെ അംഗങ്ങൾക്ക് പതിവായി ഇവർ എം.ഡി.എം.എ. വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ഡാൻസാഫ് സംഘത്തിലെ എസ്.ഐ.മാരായ കണ്ണൻ, ബൈജു ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
#Two #people #including #woman #arrested #with #MDMA #worth #more #two #lakhs