#theft | നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം പതിവ്, അന്വേഷണം

#theft | നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം പതിവ്, അന്വേഷണം
Aug 30, 2024 09:21 AM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com) കൊടുങ്ങല്ലൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം . ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക്കൽ വയറാണ് മോഷണം പോയത് .

എരിശ്ശേരിപ്പാലം പണിക്കശ്ശേരി മുഹമ്മദിൻ്റെ വീട്ടിൽ നിന്നാണ് ഇലട്രിക് വയർ മോഷ്ടിച്ചത്. ഒന്നര മാസം മുൻപ് ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയിരുന്നു.

വീണ്ടും ഇക്കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. രണ്ട് ലക്ഷം രൂപയുടെ വയർ മോഷണം പോയതോടെ വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു.

മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വീട്ടുടമ പൊലീസിൽ പരാതി നൽകി.

കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം മോഷണം നടന്നപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല, പകരം സിസിടിവി സ്ഥാപിക്കുകയായിരുന്നുവെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു.

ഇന്നലെ സംഭവ സ്ഥലത്ത് വന്നപ്പോൾ മുഴുവൻ വയറുകളും ഉള്ളിൽ നിന്ന് വലിച്ചെടുത്ത് കൊണ്ടുപോയിരിക്കുന്നതാണ് കണ്ടത്. സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

പരാതി നൽകിയിട്ടുണ്ട്. നിരവധിയായി ട്രോളിയും മറ്റു സാധനങ്ങളും ഇവിടെ നിന്ന് എടുത്തുകൊണ്ട് പോകുന്നതെന്ന് വീട്ടുടമ പറഞ്ഞു.

#theft #Burglary #routine #house #under #construction #investigation

Next TV

Related Stories
ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം

Aug 1, 2025 07:55 PM

ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം

നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന്...

Read More >>
'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

Aug 1, 2025 07:39 PM

'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

കന്യാസ്ത്രീകളുടെ അറസ്റ്റ്, അമിത്ഷായുടെ വാക്കുകൾ നൽകിയത് അമിത വിശ്വാസമെന്ന് ബിഷപ്പ് തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ്...

Read More >>
നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം

Aug 1, 2025 04:26 PM

നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം

അരീക്കോട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ തൊഴിലാളികള്‍ മരിച്ചത് ടാങ്കില്‍ മുങ്ങിയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം...

Read More >>
കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Aug 1, 2025 03:41 PM

കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മലപ്പുറത്ത് രണ്ട് പേർക്ക് ഗുരുതര...

Read More >>
Top Stories

//Truevisionall