(truevisionnews.com)ഇന്ത്യയിലെ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ എയർടെല്ലുമായി കൈകോർക്കുന്നു. എയർടെല്ലിന്റെ പ്രീമിയം ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ മ്യൂസിക്, വിഡിയോ സ്ട്രീമിങ് സർവീസുകൾ സൗജന്യമായി നൽകാനാണ് കമ്പനി ഒരുങ്ങുന്നത്.
ഇതുവഴി ഇന്ത്യയിലെ ആയിരക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്താനാവുമെന്നാണ് ആപ്പിൾ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ 28 ബില്യൺ ഡോളർ മൂല്യമുള്ള മീഡിയ, എന്റർടെയിൻമെന്റ് ബിസിനസിൽ ആപ്പിളിന് നിലവിൽ വലിയ സാന്നിധ്യമില്ല.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ജിയോ സിനിമ എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ ആപ്പിളിന്റെ ബിസിനസ് കുറവാണ്.
എയർടെൽ വൈ-ഫൈ, പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പമായിരിക്കും ആപ്പിൾ ടി.വിയും മ്യൂസിക്കുമെത്തുക. ചൊവ്വാഴ്ച എയർടെൽ തന്നെയാണ് ആപ്പിളുമൊത്തുള്ള വരവ് പ്രഖ്യാപിച്ചത്.
അതേസമയം, എത്ര രൂപക്കാണ് ആപ്പിളുമായി കരാർ ഒപ്പിട്ടതെന്ന് എയർടെൽ വ്യക്തമാക്കിയിട്ടില്ല.
എയർടെൽ നിർത്താൻ പോകുന്ന വിങ്ക് മ്യൂസിക്കിന്റെ ഉപഭോക്താക്കൾക്ക് ആപ്പിൾ മ്യൂസിക് പ്രീമിയം സേവനം ലഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
#apple #eyes #indian #streaming #market #joining #hands #with #airtel