#TNPrathapan | 'പാർട്ടി വേദികളിൽ നിന്ന് മാറ്റി നിർത്തണം'; ടി.എൻ പ്രതാപനെതിരെ കെ.പി.സി.സിയിലേക്ക് പരാതിയുടെ പ്രവാ​ഹം

#TNPrathapan | 'പാർട്ടി വേദികളിൽ നിന്ന് മാറ്റി നിർത്തണം'; ടി.എൻ പ്രതാപനെതിരെ കെ.പി.സി.സിയിലേക്ക് പരാതിയുടെ പ്രവാ​ഹം
Aug 28, 2024 08:19 PM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) തൃശ്ശൂരിൽ നിന്ന് കെ.പി.സി.സിയിലേക്ക് പരാതി പ്രവാ​ഹം. മുൻ എം.പി ടി.എൻ പ്രതാപനെതിരെയാണ് പരാതികളെത്തിയത്.

പാർട്ടി വേ​ദികളിൽ നിന്ന് പ്രതാപനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തൃശൂരിലെ തോൽവിക്ക് പിന്നിൽ പ്രതാപനാണെന്നും പരാമർശമുണ്ട്.

പ്രതാപനെ മാറ്റിനിർത്തിയില്ലെങ്കിൽ പാർട്ടി വേദികളിൽ ബഹിഷ്കരണമുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ നാളെ തൃശൂരിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ് ധർണ ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് പ്രതാപനെ മാറ്റണമെന്നും ആവശ്യമുണ്ട്.

തൃശൂരിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളാണ് കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയത്.

തൃശൂരിലെ തോൽവിയുടെ കാരണമന്വേഷിക്കാൻ അന്വേഷണ സമിതി രൂപികരിച്ചിരുന്നു. എന്നാൽ സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

ഈ വിഷയത്തിൽ ആരോപണവിധേയനായ ഒരു വ്യക്തി കൂടിയാണ് ടി.എൻ പ്രതാപൻ.

പ്രതാപനോടൊപ്പം മുൻ ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ, മുൻ യു.ഡി.എഫ് ജില്ലാ ചെയർമാനായിരുന്ന എം.പി വിൻസെൻ്റ് എന്നിവർക്കെതിരെയും പരാതികളുണ്ട്.

#kept #out #party #venues #Flow #complaints #TNPrathapan #KPCC

Next TV

Related Stories
ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം

Aug 1, 2025 07:55 PM

ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം

നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന്...

Read More >>
'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

Aug 1, 2025 07:39 PM

'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

കന്യാസ്ത്രീകളുടെ അറസ്റ്റ്, അമിത്ഷായുടെ വാക്കുകൾ നൽകിയത് അമിത വിശ്വാസമെന്ന് ബിഷപ്പ് തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ്...

Read More >>
നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം

Aug 1, 2025 04:26 PM

നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം

അരീക്കോട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ തൊഴിലാളികള്‍ മരിച്ചത് ടാങ്കില്‍ മുങ്ങിയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം...

Read More >>
കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Aug 1, 2025 03:41 PM

കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മലപ്പുറത്ത് രണ്ട് പേർക്ക് ഗുരുതര...

Read More >>
Top Stories

//Truevisionall