തൃശൂര്‍: (truevisionnews.com)ദേശീയപാത തൃത്തല്ലൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. അപകടത്തിൽ 32 പേര്‍ക്ക് പരുക്കേറ്റി. തമിഴ്നാട് ഈറോഡ് സ്വദേശിയും ലോറി ഡ്രൈവറുമായ അരുണ്‍(35) ആണ് മരിച്ചത്.
ലോറിക്കുള്ളില്‍ കുടുങ്ങിയ ഇയാളെ നാട്ടുകാരും ആംബുലന്‍സ് ജീവനക്കാരും ഏറെ നേരം പണിപ്പെട്ടാണ് പുറത്തെടുത്തത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് സാബിറിന് കൈക്ക് പരിക്കേറ്റു.
അപകടത്തിൽ ബസ് യാത്രികരായ 32 പേർക്ക് പരിക്കേറ്റിട്ടുണ്ട്.നിവ്യ, ജസിയ, ആഷ്ണ, അറഫ, സത്യവ്രതന്‍, അലി അഹമ്മദ്, നിധിന്‍ രാജ്, ഷെരീഫ, ലതിക, സുദര്‍ശന്‍, ഐഷ, സുനില്‍, ഹരിദാസന്‍, ലാഞ്ജന, ഇര്‍ഫാന, ഫൗസിയ, നന്ദഗോപാല്‍, നിഖില്‍, ഷെരീഫ, ആര്‍ദ്ര, സജിനി, നിവേദ്യ, അപര്‍ണ, നസീമ, വിഷ്ണു, മൈമൂന, മയൂരി, സോമസുന്ദരന്‍, ജിത, നിഹിത്, അന്‍സാര്‍ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.
എല്ലാവരേയും ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ അഞ്ചുപേരെ തൃശൂരിലെ ആശുപത്രികളിലേയ്ക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
കൊടുങ്ങല്ലൂരില്‍ നിന്നും ഗുരുവായൂരിലേയ്ക്ക് പോയിരുന്ന ബസ് തൃത്തല്ലൂര്‍ പഴ പോസ്റ്റോഫീസ് സ്റ്റോപ്പില്‍ ആളെ ഇറക്കി മുന്നോട്ടെടുക്കോമ്പാണ് അപകടം നടന്നത്. എതിര്‍ ദിശയില്‍നിന്നും വന്നിരുന്ന ലോറി വലത്തോട്ട് തിരിഞ്ഞ് ബസ്സില്‍ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ലോറി വരുന്നത് കണ്ട് ബസ് ഇടത്തോട്ട് വെട്ടിച്ചതിനാല്‍ ബസ് ഡ്രൈവര്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
#Bus #lorry #collide #Trithallur #driver #trapped #cabin #dies #32 #injured