#ganja | പൊലീസ് സ്റ്റേഷന് മീറ്ററുകൾ അകലെ ടൗണിൽ സൂപ്പർ മാർക്കറ്റിന് മുകളിൽ കഞ്ചാവ് ചെടി; ആരും കാണാതിരിക്കാൻ സംവിധാനവും

#ganja | പൊലീസ് സ്റ്റേഷന് മീറ്ററുകൾ അകലെ ടൗണിൽ സൂപ്പർ മാർക്കറ്റിന് മുകളിൽ കഞ്ചാവ് ചെടി; ആരും കാണാതിരിക്കാൻ സംവിധാനവും
Aug 25, 2024 03:07 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com)  ചെറുതുരുത്തി ടൗണിലെ കെട്ടിടത്തിനു മുകളിൽ തഴച്ചു വളർന്ന് കഞ്ചാവ് ചെടി. ചെറുതുരുത്തി ടൗണിലെ സൂപ്പർമാർക്കറ്റിന്റെ മുകളിലെ നിലയിലാണ് അഞ്ചടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്.

ചെറുതുരുത്തി സബ് ഇൻസ്പെക്ടർ എ.ആർ നിഖിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ വിനീത് മോൻ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം അകലെയായി ടൗണിൽ സ്ഥിതിചെയ്യുന്ന ബിസ്മി സൂപ്പർമാർക്കറ്റിന്റെ മുകളിലായാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഇവിടെ നിറയെ മാലിന്യങ്ങൾ കൂടിക്കിടക്കുന്നുണ്ടായിരുന്നു. നിരവധി മദ്യക്കുപ്പികളും ഇവിടെ പൊലീസ് സംഘം കണ്ടെത്തി. റോഡിൽ നിന്ന് നോക്കുന്ന ആളുകൾ കാണാതിരിക്കുന്നതിന് വേണ്ടി ചെടി മറച്ച രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചെറുതുരുത്തിയിൽ കോഴിഫാമിന്റെ മറവിൽ ലഹരി കച്ചവടം നടത്തിയ സംഭവത്തിൽ നേരത്തെ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു

#few #meters #away #from #police #station #atop #super #market #building #single #marijuana #plant #discovered

Next TV

Related Stories
ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം

Aug 1, 2025 07:55 PM

ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം

നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന്...

Read More >>
'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

Aug 1, 2025 07:39 PM

'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

കന്യാസ്ത്രീകളുടെ അറസ്റ്റ്, അമിത്ഷായുടെ വാക്കുകൾ നൽകിയത് അമിത വിശ്വാസമെന്ന് ബിഷപ്പ് തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ്...

Read More >>
നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം

Aug 1, 2025 04:26 PM

നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം

അരീക്കോട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ തൊഴിലാളികള്‍ മരിച്ചത് ടാങ്കില്‍ മുങ്ങിയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം...

Read More >>
കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Aug 1, 2025 03:41 PM

കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മലപ്പുറത്ത് രണ്ട് പേർക്ക് ഗുരുതര...

Read More >>
Top Stories

//Truevisionall