(truevisionnews.com) ഡിജിറ്റല്‍ ഇടപാടുകളുടെ കാലമാണിത്. യു.പി.ഐ വഴി പണമയയ്ക്കുമ്പോള്‍ ഇടപാടുകള്‍ തടസ്സപ്പെടുകയോ അല്ലെങ്കില്‍ അബദ്ധത്തില്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണമയയ്ക്കുകയോ ചെയ്ത് ചിലപ്പോഴെങ്കിലും നിങ്ങള്‍ക്ക് നഷ്ടം വന്നിട്ടില്ലേ?
ഇതിന്റെ പേരില്‍ ഓണ്‍ലൈന്‍ ഇടപാടുകളോട് മുഖം തിരിച്ചവരാണോ നിങ്ങള്‍? എങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസമേകുന്നവയാണ്.
തെറ്റായ യു.പി.ഐ അഡ്രസിലേക്ക് അയച്ചതുവഴി നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ തിരിച്ചുകിട്ടുമെന്നാണ് ആര്‍.ബി.ഐ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.
പണം നല്‍കിയ ആളും ലഭിച്ചയാളും ഒരേ ബാങ്കിന്റെ ഉപയോക്താക്കളാണെങ്കില്‍ ഇത് വേഗത്തില്‍ തിരികെ ലഭിക്കുമെന്നും പറയുന്നു.
നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള അഞ്ച് വഴികളാണ് ആര്‍.ബി.ഐ നിര്‍ദേശിക്കുന്നത്.
#Online #remittance #account #changed #FiveWays #GiveBack