#robbery | മോഷ്ടിച്ച സ്വർണം വിൽക്കാൻ മറ്റൊരു ജ്വല്ലറിയിലെത്തി; വാട്സ്ആപ്പിലൂടെ വിവരം കിട്ടിയ ജീവനക്കാർ യുവതിയെ പിടികൂടി

#robbery | മോഷ്ടിച്ച സ്വർണം വിൽക്കാൻ മറ്റൊരു ജ്വല്ലറിയിലെത്തി; വാട്സ്ആപ്പിലൂടെ വിവരം കിട്ടിയ ജീവനക്കാർ യുവതിയെ പിടികൂടി
Aug 25, 2024 09:02 AM | By ADITHYA. NP

അടിമാലി:(www.truevisionnews.com) ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം മറ്റൊരു ജ്വല്ലറിയിലെത്തി വില്‍ക്കാനുള്ള ശ്രമത്തിനിടെ യുവതി പിടിയില്‍. ചാലക്കുടി സ്വദേശിനി സുധയാണ് അടിമാലി പൊലീസിന്റെ പിടിയിലായത്.

മൂന്നാറിലെ ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സുധ. എന്നാൽ ജ്വല്ലറി ജീവനക്കാർക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു.

ചാലക്കുടി സ്വദേശിയായ സുധ മാല വാങ്ങാനെന്ന മട്ടിലാണ് ആദ്യാം മൂന്നാറിലെ ജ്വല്ലറിയില്‍ എത്തിയത്. അവിടെ നിന്ന് തന്ത്രത്തിൽ മാല മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞു.

എന്നാൽ മോഷണം നടന്ന വിവരം ജ്വല്ലറി ഉടമകള്‍ അറിഞ്ഞതാവട്ടെ സുധ മാലയുമായി അവിടെ നിന്ന് കടന്നതിന് ശേഷവും. ഉടന്‍ തന്നെ വാട്ട്സ് അപ്പ് ഗ്രൂപ്പുകളില്‍ ജ്വല്ലറി ജീവനക്കാർ മോഷണം നടന്ന വിവരം കൈമാറി.

മോഷ്ടിച്ച മാല വില്‍ക്കാൻ സുധ തെരഞ്ഞെടുത്തത് അടിമാലിയിലെ മറ്റൊരു ജ്വല്ലറിയായിരുന്നു. മൂന്നാറിൽ നിന്ന് ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അടിമാലിയിലെത്തിയ ശേഷം പണം തരാമെന്നാണ് ഓട്ടോറിക്ഷക്കാരനോട് പറഞ്ഞിരുന്നത്.

എന്നാൽ മൂന്നാറിലെ മോഷണത്തിന്റെ വിവരം അറിഞ്ഞിരുന്ന അടിമാലിയിലെ കടയുടമകള്‍ക്ക് സംശയം തോന്നി. അടിമാലി പൊലീസിനെ അവർ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സുധയെ കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച മാലയും സുധയില്‍ നിന്ന് കണ്ടെടുത്തു.

തുടര്‍നടപടിക്കായി യുവതിയെ മൂന്നാര്‍ പൊലീസിന് കൈമാറി.

#Another #jeweler #came #sell #stolen #gold #employees #got #information #through #WhatsApp #caught #woman

Next TV

Related Stories
ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം

Aug 1, 2025 07:55 PM

ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം

നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന്...

Read More >>
'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

Aug 1, 2025 07:39 PM

'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

കന്യാസ്ത്രീകളുടെ അറസ്റ്റ്, അമിത്ഷായുടെ വാക്കുകൾ നൽകിയത് അമിത വിശ്വാസമെന്ന് ബിഷപ്പ് തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ്...

Read More >>
നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം

Aug 1, 2025 04:26 PM

നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം

അരീക്കോട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ തൊഴിലാളികള്‍ മരിച്ചത് ടാങ്കില്‍ മുങ്ങിയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം...

Read More >>
കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Aug 1, 2025 03:41 PM

കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മലപ്പുറത്ത് രണ്ട് പേർക്ക് ഗുരുതര...

Read More >>
Top Stories

//Truevisionall